Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്‌കൂളിനു പിന്നാലെ ബ്ലോക്ക് റിസോര്‍സ് സെന്ററിലെ 2 ലാപ്ടോപ്പുകളും മോഷണംപോയി; പൂട്ട് തകര്‍ത്ത നിലയില്‍

സ്‌കൂളിനു പിന്നാലെ ബ്ലോക്ക് റിസോര്‍സ് സെന്ററിലെ രണ്ട് ലാപ്ടോപ്പുകളും മോഷണംപോയി. ബദിയടുക്ക ഗവ. ഹൈസ്‌കൂളിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന Kasaragod, Kerala, news, Robbery, Police, school, Robbery in Block resource center
ബദിയടുക്ക: (www.kasargodvartha.com 21.11.2019) സ്‌കൂളിനു പിന്നാലെ ബ്ലോക്ക് റിസോര്‍സ് സെന്ററിലെ രണ്ട് ലാപ്ടോപ്പുകളും മോഷണംപോയി. ബദിയടുക്ക ഗവ. ഹൈസ്‌കൂളിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്ന ബ്ലോക്ക് റിസോര്‍സ് സെന്ററില്‍ നിന്നുമാണ് ലാപ്‌ടോപ്പുകള്‍ കവര്‍ന്നത്. ഇവിടുത്തെ പൂട്ട് തകര്‍ത്ത നിലയിലാണ്.

10 ദിവസം മുമ്പ് സമീപത്തെ സ്‌കൂളില്‍ നിന്നും ലാപ്‌ടോപ് കവര്‍ച്ച ചെയ്തിരുന്നു. വിവരമറിഞ്ഞ് ബദിയടുക്ക പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Robbery, Police, school, Robbery in Block resource center
  < !- START disable copy paste -->