ആരോഗ്യ പോഷണ കാര്യങ്ങളില്‍ സമഗ്രമായ സേവനങ്ങളും പ്രവര്‍ത്തനങ്ങളും വിവരിക്കുന്ന കൈപുസ്തകങ്ങള്‍ അങ്കണവാടികളില്‍ ലഭ്യമാക്കി; ഭാഷാ ന്യൂനപക്ഷ മേഖലയില്‍ കന്നട ഭാഷയിലും പ്രസിദ്ധീകരണം

ആരോഗ്യ പോഷണ കാര്യങ്ങളില്‍ സമഗ്രമായ സേവനങ്ങളും പ്രവര്‍ത്തനങ്ങളും വിവരിക്കുന്ന കൈപുസ്തകങ്ങള്‍ അങ്കണവാടികളില്‍ ലഭ്യമാക്കി; ഭാഷാ ന്യൂനപക്ഷ മേഖലയില്‍ കന്നട ഭാഷയിലും പ്രസിദ്ധീകരണം

കാസര്‍കോട്: (www.kasargodvartha.com 10.11.2019) ആറു വയസ്സിന് താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂടുന്ന അമ്മമാര്‍, കൗമാരക്കാര്‍ തുടങ്ങിയവരുടെ ആരോഗ്യ പോഷണ കാര്യങ്ങളില്‍ സമഗ്രമായ സേവനങ്ങളും, പ്രവര്‍ത്തനങ്ങളും വിവരിക്കുന്ന കൈപുസ്തകങ്ങള്‍ അങ്കണവാടികളില്‍ ലഭ്യമാക്കി. സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം കൈപുസ്തകങ്ങള്‍ കാസര്‍കോട് ജില്ലയിലെ ഭാഷാ ന്യൂനപക്ഷ മേഖലയില്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതിന് കന്നട ഭാഷയിലും പ്രസിദ്ധീകരിച്ചിരിക്കുകയാണ്.


കന്നട ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളിലെ അങ്കണവാടി ജീവനക്കാര്‍ക്ക് ഇത്രയും കാലം ഭാഷാപരമായ പ്രശ്‌നങ്ങള്‍ കാരണം പ്രയാസം അനുഭവപ്പെട്ടിരുന്നെന്നും ഇത് പരിഹരിക്കുന്നതിന് വനിതാശിശുവികസന വകുപ്പ് തീരുമാനിച്ചതിന്റെ ഭാഗമായാണ് പ്രസിദ്ധീകരണങ്ങള്‍ കന്നടയിലേക്ക് മൊഴിമാറ്റം നടത്തി അച്ചടിച്ചിട്ടുള്ളതെന്നും ആരോഗ്യ വകുപ്പു മന്ത്രി കെകെ ശൈലജ ടീച്ചര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കാസര്‍കോട് ജില്ലയിലെ കന്നടഭാഷാ പ്രദേശങ്ങളില്‍ നല്‍കിവരുന്ന അങ്കണവാടി സേവനങ്ങളില്‍ ചരിത്രപരമായ വഴിത്തിരിവുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അവര്‍ കുറിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, Kerala, kasaragod, Minister, health, Childrens, Government, new hand book to anganwadi teachers to know about health precautions