ഉംറ തീര്‍ഥാടനത്തിന് മദീനയിലെത്തിയ കാസര്‍കോട് സ്വദേശി നിര്യാതനായി

ഉംറ തീര്‍ഥാടനത്തിന് മദീനയിലെത്തിയ കാസര്‍കോട് സ്വദേശി നിര്യാതനായി

മദീന: (www.kasargodvartha.com 08.11.2019) ഉംറ തീര്‍ഥാടനത്തിന് മദീനയിലെത്തിയ കാസര്‍കോട് മായിപ്പാടി സ്വദേശി ഇഎം അബൂബക്കര്‍ ഹാജി (74) നിര്യാതനായി. നവമ്പര്‍ അഞ്ചാം തീയതിയാണ് അബൂബക്കര്‍ ഹാജി കുടുംബസമേതം ഉംറ തീര്‍ഥാടനത്തിനായി നാട്ടില്‍ നിന്നും പുറപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഖബറക്കം വെള്ളിയാഴ്ച വൈകുന്നേരത്തോടെ മദീനയില്‍ വെച്ച് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മായിപ്പാടി മുഹ്യദ്ദീന്‍ ജുമാ മസ്ജിദ് മുന്‍ പ്രസിഡന്റായിരുന്നു. ദീര്‍ഘകാലം പ്രവാസ ജീവിതം നയിച്ചിരുന്നു.

പട്‌ലയിലെ ആദ്യകാല പൗരപ്രമുഖരില്‍ ഒരാളായ പരേതനായ സിഎച്ച് അബ്ദുല്ലയുടെ മകള്‍ ഖദീജയാണ് ഭാര്യ. മക്കള്‍. ഇസ്മാഈല്‍, ഫസല്‍, സാജിദ്, ആസ്യ, നസിമ, സുമയ്യ
സഹോദരങ്ങള്‍: ഇഎം ഇബ്രാഹിം, ഇഎം അബ്ബാസ്, ഖദീജ പരേതരായ ഇഎം മുഹമ്മദ് കുഞ്ഞി ഹാജി, ഇഎം അബ്ദുര്‍ റഹിമാന്‍, ഇഎം അബ്ദുല്‍ ഖാദര്‍, ഉമ്മാലിയുമ്മ, ബീഫാത്തിമ, സാറ.
മരുമക്കള്‍: മുഹമ്മദ് കുഞ്ഞി (മായിപ്പാടി), അബ്ദുല്ല(ചൗക്കി), ഖാദര്‍(ഉദുമ), അസ്മ, ഫൗസിയ, റിഷാന
പട്‌ലയിലെ സിഎച്ച് മുഹമ്മദ് കുഞ്ഞി, സിഎച്ച് അബൂബക്കര്‍ എന്നിവര്‍ ഭാര്യാസഹോദരന്മാരാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, kasaragod, Kerala, Madeena, Obituary, native of Kasaragod, who came to Madinah for Umrah pilgrimage, died