city-gold-ad-for-blogger
Aster MIMS 10/10/2023

അഗ്‌നിശമന രക്ഷാസേന സമൂഹത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തത്: കൂടുതല്‍ സ്റ്റേഷനുകള്‍ക്ക് വേണ്ടിയുള്ള ആവശ്യം സജീവ പരിഗണനയിലാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 09.11.2019) പ്രളയകാലത്ത് ഉള്‍പ്പെടെ അഗ്‌നിശമന രക്ഷാ സേന സമൂഹത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ കൂടുതല്‍ അഗ്‌നിശമന സുരക്ഷാ സ്റ്റേഷനുകള്‍ക്ക് വേണ്ടിയുള്ള ആവശ്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. കാഞ്ഞങ്ങാട് അഗ്‌നിശമന സുരക്ഷാ സേനയുടെ ഇരുപതാം വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കാസര്‍കോട് അടുക്കത്ത് ബയലില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞ അപകടം നേരിടുന്നതില്‍ അഗ്‌നിശമന രക്ഷാസേനയുടെ പ്രവര്‍ത്തനം മാതൃകാപരമായിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ സേന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അമൂല്യമാണ്. കേരളം നേരിട്ട രണ്ട് പ്രളയ കാലത്തും പൊതുസമൂഹം അതിന് സാക്ഷിയായി. കവളപ്പാറയിലും ഈ പ്രവര്‍ത്തനം കണ്ടതാണ്. ജനപ്രതിനിധികളും സംസ്ഥാന സര്‍ക്കാരും മാത്രമല്ല പൊതു സമൂഹം ഒന്നടങ്കം സേനയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദിക്കേണ്ടതാ ആണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

അഗ്‌നിശമന രക്ഷാസേന സമൂഹത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തത്: കൂടുതല്‍ സ്റ്റേഷനുകള്‍ക്ക് വേണ്ടിയുള്ള ആവശ്യം സജീവ പരിഗണനയിലാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

കാഞ്ഞങ്ങാട് ഫയര്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടിവി ഭാഗീരഥി അധ്യക്ഷതവഹിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ സുധാകരന്‍, ഫയര്‍ഫോഴ്‌സ് ഓഫീസര്‍ ബി രാജ് രാജ, നഗരസഭാ കൗണ്‍സിലര്‍, സ്റ്റേഷന്‍ ഓഫീസര്‍മാരായ സി പി രാജേഷ്, ഷാജി, ജോസഫ്, പ്രകാശ് കുമാര്‍, കെ എം ശ്രീനാഥന്‍ എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് സ്റ്റേഷന്‍ ഓഫീസര്‍ കെ വി പ്രഭാകരന്‍ സ്വാഗതവും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഗോപാലകൃഷ്ണന്‍ മാവില നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  news, kasaragod, Kerala, Kanhangad, fire force, Government, Minister, E.Chandrashekharan, Top-Headlines, minister e chandrashekharan congradulating fireforce

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL