Join Whatsapp Group. Join now!
Aster MIMS 10/10/2023

എംസി ഖമറുദ്ദീന്റെ ആദ്യ സബ്മിഷന് മന്ത്രിയുടെ വക 15 കോടി; ദേശീയപാതയിലെ അറ്റകുറ്റപ്പണികള്‍ ഉടന്‍ ആരംഭിക്കും

ഉപതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും വിജയിച്ച എംസി ഖമറുദ്ദീന്റെ നിയമസഭയിലെ ആദ്യ സബ്മിഷന് മന്ത്രിയുടെ വക 15 കോടി news, kasaragod, Kerala, Manjeshwaram, Road, Thirurangadi, M.C.Khamarudheen, Mangalore, mc khamarudheen first submission
തിരുവനന്തപുരം: (www.kasargodvartha.com 07.11.2019) ഉപതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും വിജയിച്ച എംസി ഖമറുദ്ദീന്റെ നിയമസഭയിലെ ആദ്യ സബ്മിഷന് മന്ത്രിയുടെ വക 15 കോടി. യാത്ര ഏറെ ദുഷ്‌കരമാക്കുന്ന തകര്‍ന്ന ദേശീയപാതയുടെ അറ്റകുറ്റപ്പണിക്ക് പണം അനുവദിക്കണമെന്നായിരുന്നു ഖമറുദ്ദീന്റെ സബ്മിഷന്‍. മംഗളൂരുവിലേക്ക് ദിവസേന നിരവധി ആംബുലന്‍സുകള്‍ കടന്നു പോകുന്നതും ഇത്തരത്തില്‍ രോഗികള്‍ക്ക് എത്തിച്ചേരാന്‍ മണിക്കൂറുകള്‍ വേണ്ടിവരുന്നതും കാട്ടിയുമായിരുന്നു ഖമറുദ്ദീന്റെ സബ്മിഷന്‍. ഈ മാസം 28 മുതല്‍ ഡിസംബര്‍ ഒന്ന് വരെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം ജില്ലയില്‍ നടക്കുന്ന കാര്യം കൂടി സര്‍ക്കാര്‍ പരിഗണിക്കണമെന്നും ഖമറുദ്ദീന്‍ ചൂണ്ടിക്കാട്ടി. ഖമറുദ്ദീന് അവാര്‍ഡ് നല്‍കുന്നതായി സബ്മിഷനുള്ള മറുപടിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

മണ്ഡലത്തിലെ ദേശീയപാതയുടെ രണ്ട് റീച്ചുകളിലെ അറ്റകുറ്റപ്പണിക്കായി എട്ടും ഏഴും കോടി രൂപ വീതം 15 കോടി രൂപ അനുവദിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ അവാര്‍ഡ്. രണ്ടു റീച്ചുകളുടെയും അറ്റകുറ്റപ്പണികള്‍ ഉടന്‍തന്നെ ആരംഭിക്കും. കാസര്‍കോട് സ്വദേശിയായ ഷെരീഫിനാണ് അറ്റകുറ്റപ്പണികള്‍ക്കുള്ള കരാര്‍. നാല് വരി പാത നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ പൊട്ടിക്കാതെ കേന്ദ്രസര്‍ക്കാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, kasaragod, Kerala, Manjeshwaram, Road, Thirurangadi, M.C.Khamarudheen, Mangalore, mc khamarudheen first submission