Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് ജില്ലയില്‍ കെ എസ് ആര്‍ ടി സി ജീവനക്കാരുടെ പണിമുടക്ക് ഭാഗികം; പകുതി ബസുകള്‍ സര്‍വീസ് നടത്തി

കാസര്‍കോട് ജില്ലയില്‍ കെ എസ് ആര്‍ ടി സി ജീവനക്കാരുടെ പണിമുടക്ക് ഭാഗികം. 92 റൂട്ടുകളുള്ളതില്‍ 48 റൂട്ടുകളിലും ബസുകള്‍ സര്‍വീസ് നടത്തി. Kasaragod, Kerala, news, Top-Headlines, KSRTC, Strike, KSRTC Bus Strike affects normal life
കാസര്‍കോട്: (www.kasargodvartha.com 04.11.2019) കാസര്‍കോട് ജില്ലയില്‍ കെ എസ് ആര്‍ ടി സി ജീവനക്കാരുടെ പണിമുടക്ക് ഭാഗികം. 92 റൂട്ടുകളുള്ളതില്‍ 48 റൂട്ടുകളിലും ബസുകള്‍ സര്‍വീസ് നടത്തി. കാസര്‍കോട്- മംഗളൂരു, പുത്തൂര്‍, സുള്ള്യ, കണ്ണൂര്‍, കാഞ്ഞങ്ങാട് റൂട്ടില്‍ ബസുകള്‍ ഓടി. എല്ലാ മാസവും അവസാനത്തെ പ്രവര്‍ത്തി ദിവസത്തില്‍ ശമ്പളം വിതരണം ചെയ്യുക, ശമ്പള പരിഷ്‌കരണം നടത്തുക, ഡിഎ കുടിശിക അനുവദിക്കുക, വാടക വണ്ടികള്‍ നിര്‍ത്തലാക്കുക, പുതിയ ബസുകള്‍ അനുവദിക്കുക, മെക്കാനിക്കല്‍- ഓപ്പറേറ്റിംഗ് വിഭാഗം തൊഴിലാളികളുടെ അശാസ്ത്രീയ ഡ്യൂട്ടി പരിഷ്‌കരണം പുന:പരിശോധിക്കുക, അസ്ഥിര തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കുക, യാത്രാക്ലേശം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്.


കാസര്‍കോട് ഡിപ്പോയിലെ പണിമുടക്കിനും പ്രതിഷേധ പ്രകടനത്തിനും ഐ എന്‍ ടി യു സി, ഡ്രൈവേഴ്സ് യൂണിയന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ടി ഡി എഫ് സംസ്ഥാന സെക്രട്ടറിമാരായ ബിജു ജോണ്‍, ടി കെ ഷംസുദ്ദീന്‍, ജില്ലാ നേതാക്കളായ ഗോപാലകൃഷ്ണ കുറുപ്പ്, പി പി സുധീര്‍, യൂണിറ്റ് നേതാക്കളായ കൃഷ്ണ ഭട്ട്, എം എ ജലീല്‍, രാമചന്ദ്രന്‍, രഞ്ജിത്ത്, ഗംഗാധരന്‍ നായര്‍, കുഞ്ഞമ്പു, അസീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, KSRTC, Strike, KSRTC Bus Strike affects normal life
  < !- START disable copy paste -->