യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ഐഫോണും 1,000 രൂപയും തട്ടിയെടുത്തതായി പരാതി

യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ഐഫോണും 1,000 രൂപയും തട്ടിയെടുത്തതായി പരാതി

വിദ്യാനഗര്‍: (www.kasargodvartha.com 08.11.2019) യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ഐഫോണും 1,000 രൂപയും തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുക്കുകയും രണ്ടു പേരെ പിടികൂടുകയും ചെയ്തു. നെല്ലിക്കട്ടയിലെ അഹ് മദ് ആഷിഖി (19)ന്റെ പരാതിയില്‍ അമീറലി, ഖാദര്‍, ആഷിഖ് എന്നിവര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്.

ചെര്‍ക്കള ടൗണില്‍ നില്‍ക്കുകയായിരുന്ന തന്നെ വ്യാഴാഴ്ച വൈകുന്നേരം കാറില്‍ തട്ടികൊണ്ടുപോവുകയായിരുന്നുവെന്നാണ് പരാതി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, complaint, Kidnap complaint lodges by Youth
  < !- START disable copy paste -->