Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനുള്ള വേദിക്ക് വയനാട്ടില്‍ പാമ്പു കടിയേറ്റു മരിച്ച ഷഹല ഷെറിന്റെ പേരിടണമെന്ന് നാഷണല്‍ യൂത്ത് ലീഗ്

കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനുള്ള വേദിക്ക് വയനാട്ടില്‍ കടിയേറ്റു മരിച്ച അഞ്ചാം ക്ലാസുകാരി ഷഹല ഷെറിന്റെ news, Kerala, kasaragod, kalolsavam, Kanhangad, National Youth League, Child, Student, school, Gave Shahala Sherin name for state school kalolsavam,s stage; National Youth league
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.11.2019) കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനുള്ള വേദിക്ക് വയനാട്ടില്‍ കടിയേറ്റു മരിച്ച അഞ്ചാം ക്ലാസുകാരി ഷഹല ഷെറിന്റെ പേരിടണമെന്ന് നാഷണല്‍ യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ ട്രഷറര്‍ ഹനീഫ് പി എച്ച് ഹദ്ദാദ് നഗര്‍ ആവശ്യപ്പെട്ടു. അധ്യാപകരുടെയും മറ്റു ഉദ്യോഗസ്ഥരുടെയും അനാസ്ഥ മൂലമാണ് പാമ്പ് കടിയേറ്റ വിദ്യാര്‍ത്ഥിനിയുടെ ജീവന്‍ പൊലിയാന്‍ കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമായി. ഈ സാഹചര്യത്തില്‍ മരണപ്പെട്ട വിദ്യാര്‍ത്ഥിനിയോടുള്ള ആദരസൂചകമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനുള്ള വേദിക്ക് കുട്ടിയുടെ പേര് നല്‍കണമെന്ന് ഹനീഫ് പി എച്ച് ആവശ്യപ്പെട്ടു.


കലാമേളക്കെത്തുന്ന പതിനായിരങ്ങളില്‍ ഷഹലയുടെ ഓര്‍മ്മകള്‍ അലയടിക്കും. ഇത്തരം കലോത്സവത്തിനുള്ള വേദി ഷഹലയെ ഓര്‍മ്മിക്കാന്‍ കൂടിയാകണമെന്നാണ് പൊതുസമൂഹത്തിന്റെ ആവശ്യം. ഇത് സംബന്ധിച്ചു മുഖ്യമന്ത്രി വിദ്യാഭ്യാസമന്ത്രി, വിദ്യാഭ്യാസ വകുപ്പ് മേധാവി, കലോത്സവ സംഘാടക സമിതി ചെയര്‍മാന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കുമെന്നും ഹനീഫ് പി എച്ച് പ്രസ്താവനയില്‍ അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, Kerala, kasaragod, kalolsavam, Kanhangad, National Youth League, Child, Student, school, Gave Shahala Sherin name for state school kalolsavam,s stage; National Youth league