Join Whatsapp Group. Join now!
Aster MIMS 10/10/2023

ഡല്‍ഹിയില്‍ പോലീസും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷം: കേസ് രജിസ്റ്റര്‍ ചെയ്തു

New Delhi, news, Police, case, court, Lawyers, FIR, Register, Vehicles, Delhi Police, lawyers register cross FIRs in Tis Hazari clash case ഡല്‍ഹിയില്‍ പോലീസും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസം ഡെല്‍ഹി തീസ് ഹസാരി കോടതിയിലാണ്
ന്യൂഡെല്‍ഹി: (www.kasargodvartha.com 03.11.2019) ഡല്‍ഹിയില്‍ പോലീസും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസം ഡെല്‍ഹി തീസ് ഹസാരി കോടതിയിലാണ് പോലീസും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇരുവിഭാഗങ്ങളുടെയും പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.


ഇന്ത്യന്‍ പീനല്‍ കോഡിലെ 307, 186, 353, 427 വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്ഥലത്തെ സിസിടിവി, മൊബൈല്‍ ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു വരികയാണ്.

അഭിഭാഷകന്റെ കാറില്‍ പോലീസ് വാഹനമിടിച്ചത് ചോദ്യം ചെയ്തപ്പോള്‍ മര്‍ദിച്ചതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. സംഭവത്തില്‍ 12 ഇരുചക്ര വാഹനങ്ങളും ഒരു ജിപ്‌സി വാനും എട്ട് ജയില്‍ വാഹനങ്ങളും തകര്‍ക്കപ്പെടുകയും അഗ്‌നിക്കിരയാവുകയും ചെയ്തു. സംഘര്‍ഷത്തില്‍ 20 പോലീസുകാര്‍ക്കും എട്ട് അഭിഭാഷകര്‍ക്കും പരിക്കേറ്റിരുന്നു. സംഘര്‍ഷത്തിനിടെ പോലീസിന്റെ വെടിയേറ്റ് പരിക്കേറ്റ അഭിഭാഷകന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Delhi, news, Police, case, court, Lawyers, FIR, Register, Vehicles, Delhi Police, lawyers register cross FIRs in Tis Hazari clash case