ക്ഷീരകര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു

ക്ഷീരകര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു

ബദിയടുക്ക: (www.kasargodvartha.com 08.11.2019) ക്ഷീരകര്‍ഷകന്‍ പാല്‍ ഡിപ്പോയില്‍ കുഴഞ്ഞുവീണ് മരിച്ചു. ബാപ്പാലിപ്പൊനം പഠിക്കല്‍ അബ്ദുല്ല (60)യാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ബൈക്ക് ഓടിച്ച് നീര്‍ച്ചാല്‍ ടൗണിലെ ഡിപ്പോയിലേക്ക് പാല്‍ കൊണ്ടുപോയതായിരുന്നു. അവിടെ എത്തി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നേരത്തെ 30 വര്‍ഷത്തോളം ഗള്‍ഫിലായിരുന്നു. തിരിച്ചെത്തി 10 വര്‍ഷത്തോളമായി ക്ഷീരകര്‍ഷകനായിരുന്നു.

ഭാര്യ: താഹിറ. മക്കള്‍: ഫാത്തിമത്ത് അലീമ, അര്‍ഷാദ്. മരുമകന്‍: ഹാരിസ് ചെറുണി (ഗള്‍ഫ്).

സഹോദരന്‍ മൊയ്തീന്‍കുട്ടി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, news, kasaragod, Death, Badiyadukka, farmer, Dairy farmer collapsed and died