Join Whatsapp Group. Join now!
Aster MIMS 10/10/2023

കലോത്സവ നഗരിയിലേക്ക് വന്‍ ജനപ്രവാഹം

28 വര്‍ഷങ്ങള്‍ക്ക് ശേഷം ജില്ലയില്‍ വിരുന്നെത്തിയ കേരള സ്‌കൂള്‍ കലോത്സവം കാണാന്‍ വന്‍ ജനപ്രവാഹം. 28 വേദികളിലും ഒന്നാം ദിനം രാവിലെ Crowd in Kalolsavam place
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.11.2019) 28 വര്‍ഷങ്ങള്‍ക്ക് ശേഷം ജില്ലയില്‍ വിരുന്നെത്തിയ കേരള സ്‌കൂള്‍ കലോത്സവം കാണാന്‍ വന്‍ ജനപ്രവാഹം. 28 വേദികളിലും ഒന്നാം ദിനം രാവിലെ മുതല്‍ തന്നെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഇത് കൂടാതെ കലോത്സവ പ്രദര്‍ശന നഗരിയിലും വന്‍ തിരക്ക് ഉണ്ടായിരുന്നു. ഒന്നാം വേദിയില്‍ രാത്രി വൈകിയും ഈ തിരക്ക് തുടര്‍ന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സംഘനൃത്തമാണ് രാത്രി ഇവിടെ അരങ്ങേറിയത്.

സംഗീതത്തിലും നൃത്താവിഷ്‌ക്കാരത്തിലും വസ്ത്രാലങ്കാരത്തിലും പുതുമ നിലനിര്‍ത്തിക്കൊണ്ട് അരങ്ങേറിയ സംഘനൃത്തം കാണികളുടെ മനം കവര്‍ന്നു. പുരാണങ്ങളില്‍ നിന്നും ചീന്തിയെടുത്ത ഏടുകള്‍ മുതല്‍ സമകാലിക വിഷയങ്ങള്‍ വരെ സംഘനൃത്തത്തിന് വിഷയമായി. വരും ദിവസങ്ങളിലും ഇത്തരത്തിലൊരു ജന പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ പറഞ്ഞു.





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019.