Join Whatsapp Group. Join now!
Aster MIMS 10/10/2023

വൈകല്യത്തെ തോല്‍പിച്ച് അനുരാഗ് സ്‌കൗട്ട്സില്‍

തന്റെ വൈകല്യത്തെ കരുത്തായിക്കണ്ട് എം അനുരാഗ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് പ്രസ്ഥാനത്തിലെ മുതിര്‍ന്ന Kerala, news, kasaragod, Student, District Collector, Leader, Anurag is in the scout by challenging disability
കാസര്‍കോട്: (www.kasargodvartha.com 23.11.2019) തന്റെ വൈകല്യത്തെ കരുത്തായിക്കണ്ട് എം അനുരാഗ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് പ്രസ്ഥാനത്തിലെ മുതിര്‍ന്ന വിഭാഗമായ റോവര്‍ ക്രൂവിലേക്ക്. കലക്ടറേറ്റില്‍ നടന്ന ബാഡ്ജ്ദാന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു സ്‌കാര്‍ഫും തൊപ്പിയും അണിയിച്ചാണ് അനുരാഗിനെ സ്‌കൗട്ട്സിന്റെ ഭാഗമാക്കിയത്.

ഐ എ എസ് നേടാനും ലോകം അറിയുന്ന മോട്ടിവേഷന്‍ ട്രെയിനര്‍ ആവാനും സ്വപ്നം കാണുന്ന അനുരാഗ് വീല്‍ചെയറിലാണ് കലക്ടറുടെ ചേംബറിലെത്തിയത്.

എഡിഎം എന്‍ ദേവിദാസ് മുഖ്യാതിഥിയായി. ഗൈഡ്സ് ജില്ലാ കമീഷണര്‍ ഭാര്‍വിക്കുട്ടി, ചട്ടഞ്ചാല്‍ സ്‌കൂള്‍ അധ്യാപകന്‍ പി രതീഷ്‌കുമാര്‍, അനുരാഗിന്റെ പിതാവ് എം കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

റോവര്‍ ലീഡര്‍ അജിത് കളനാട്, റോവര്‍ മേറ്റ് പി ഷഹബാസ് അബ്ദുല്ല എന്നിവര്‍ നേതൃത്വം നല്‍കി. സംസ്ഥാന കലോത്സവ നഗരിയില്‍ റോവര്‍ സ്‌കൗട്ടുകളോടൊപ്പം അനുരാഗും ഉണ്ടാകും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, news, kasaragod, Student, District Collector, Leader,  Anurag is  in the scout by challenging disability