കാസര്‍കോട്: (www.kasargodvartha.com 14.11.2019) അക്ഷയ പാത്രം പദ്ധതിക്ക് കാസര്‍കോട്ട് തുടക്കമായി. വിശക്കുന്ന ആര്‍ക്കും പോലീസ് സ്‌റ്റേഷന് മുന്നില്‍ സ്ഥാപിച്ച ഫുഡ് ചില്ലറില്‍ നിന്നും ഇനി ഭക്ഷണം എടുത്തുകഴിക്കാം. കാസര്‍കോട് ടൗണ്‍ പോലീസിന്റെ നേതൃത്വത്തിലാണ് അക്ഷയ പാത്രം പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. കണ്ണൂര്‍, വടകര, കോഴിക്കോട് എന്നിവിടങ്ങളില്‍ അക്ഷയപാത്രം പദ്ധതി ആവിഷ്‌കരിച്ച ഡി വൈ എസ് പി പി പി സദാനന്ദനാണ് കാസര്‍കോട്ടെ അക്ഷയപാത്രവും യാഥാര്‍ത്ഥ്യമാക്കിയത്. പ്രധാനമായും ഉച്ചഭക്ഷണമാണ് ഇവിടെ ഒരുക്കുന്നത്.
കാസര്‍കോട് ജില്ലാ പോലീസ്ചീ ഫ് ജെയിംസ് ജോസഫ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഡി വൈ എസ് പിമാരായ സുനില്‍ കുമാര്‍, ഹരിശ്ചന്ദ്ര നായിക്, ബാലകൃഷ്ണന്‍, സി ഐ അബ്ദുര്‍ റഹീം എന്നിവര്‍ സംബന്ധിച്ചു. ഡി വൈ എസ് പി സദാനന്ദന്‍ സ്വാഗതവും എസ് ഐ മെല്‍വിന്‍ ജോസ് നന്ദിയും പറഞ്ഞു.
പദ്ധതിയുടെ പ്രവര്‍ത്തനത്തിനായി പോലീസ് ഉള്‍പ്പെടെയുള്ളവരുടെ കൂട്ടായ്മയും വാട്‌സ് ആപ്പ് ഗ്രൂപ്പും രൂപവത്ക്കരിച്ചിട്ടുണ്ട്. തുടക്കത്തില്‍ 50 പേര്‍ക്കുള്ള ഭക്ഷണമാണ് ഉദ്ദേശിക്കുന്നത്. ആര്‍ക്ക് വേണമെങ്കിലും അക്ഷയപാത്രത്തിലേക്ക് ഭക്ഷണം സംഭാവന ചെയ്യാം. സംഭാവന ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ പോലീസിനെ അറിയിക്കണമെന്ന് ഡി വൈ എസ് പി പി പി സദാനന്ദന്‍ പറഞ്ഞു. പ്രദേശം സി സി ടി വി നീരിക്ഷണത്തിലായിരിക്കും. മദ്യപിച്ചെത്തുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നതല്ലെന്നും പദ്ധതി ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Police, Food, കേരള വാര്‍ത്ത, Akshaya Pathram project started in Kasaragod
< !- START disable copy paste -->