Join Whatsapp Group. Join now!
Aster MIMS 10/10/2023

മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന ബസില്‍ വെള്ളിക്കടത്ത്; 12 കിലോ വെള്ളിയുമായി ഒരാള്‍ പിടിയില്‍

മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന ബസില്‍ കടത്തുകയായിരുന്ന 12 കിലോ വെള്ളിയുമായി ഒരാളെ എക്‌സൈസ് സംഘം Kasaragod, Kerala, news, Manjeshwaram, Top-Headlines, Youth held with Silver
മഞ്ചേശ്വരം: (www.kasargodvartha.com 08.10.2019) മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന ബസില്‍ കടത്തുകയായിരുന്ന 12 കിലോ വെള്ളിയുമായി ഒരാളെ എക്‌സൈസ് സംഘം പിടികൂടി. കര്‍ണാടക ഉപ്പിനങ്കടിയിലെ കേശവനെ (45)യാണ് വാമഞ്ചൂര്‍ ചെക്ക്‌പോസ്റ്റില്‍ വെച്ച് എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളെ പിന്നീട് സെയില്‍സ് ടാക്‌സ് വിഭാഗത്തിന് കൈമാറി.

മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടുള്ള കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ടില്‍ വരികയായിരുന്നു കേശവന്‍. ചെക്ക്‌പോസ്റ്റില്‍ ബസ് പരിശോധനയ്ക്കിടെയാണ് രേഖകളില്ലാതെ വെള്ളി കണ്ടെടുത്തത്. കുമ്പളയിലെ ഒരു ജ്വല്ലറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു വെള്ളിയെന്ന് കേശവന്‍ മൊഴി നല്‍കി.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സച്ചിതാനന്ദന്‍, ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിഖില്‍ പവിത്രന്‍, ഗോപി, പ്രമോദ്, ധന്യ എന്നിവരാണ് പരിശോധന നടത്തിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Manjeshwaram, Top-Headlines, Youth held with Silver
  < !- START disable copy paste -->