City Gold
news portal
» » » » » » » വീണ്ടും കാസര്‍കോട് മുനിസിപ്പാലിറ്റി..! നഗരത്തില്‍ പുതുതായി സ്ഥാപിച്ച ദിശാബോര്‍ഡുകള്‍ വായിച്ച് മനസിലാക്കണമെങ്കില്‍ വാഹനം നിര്‍ത്തി ഇറങ്ങിപ്പോയി ബൈനോക്കുലര്‍ വെച്ച് നോക്കണം

കാസര്‍കോട്:  (www.kasargodvartha.com 08.10.2019) തദ്ദേശതെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിയിരിക്കെ നഗരത്തിന്റെ വികസനം മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുകയാണ് കാസര്‍കോട് മുനിസിപ്പാലിറ്റി. അതിന്റെ ഭാഗമായോ എന്തോ.. പുറത്തുനിന്ന് കാസര്‍കോട്ടെത്തുന്നവര്‍ ദിശയറിയാതെ കഷ്ടപ്പെടരുതെന്ന് കരുതി നഗരത്തില്‍ പുതുതായി ദിശാബേര്‍ഡ് സ്ഥാപിച്ചു. കാസര്‍കോട് എംജി റോജിലും പുലിക്കുന്നിലുമാണ് പുതുതായി കൂറ്റന്‍ ദിശാബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

പക്ഷേ ഒരു പ്രശ്‌നമുണ്ട്. ദിശാ ബോര്‍ഡില്‍ എഴുതിയിരിക്കുന്നത് വായിച്ച് മനസിലാക്കണമെങ്കില്‍ വാഹനം റോഡരികില്‍ ഒതുക്കിയ ശേഷം ഇറങ്ങിപ്പോയി ബൈനോക്കുലറോ മറ്റോ വെച്ച് നോക്കണം. നല്ല കാഴ്ച ശക്തിയുള്ളവരാണെങ്കില്‍ അല്ലാതെയും കാണാം.. പക്ഷേ അതും അടുത്ത് പോയാല്‍ മാത്രം.

സാധാരണ വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ കാണാന്‍ വേണ്ടിയാണ് ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. അതിനനുസരിച്ച് വലിയ അക്ഷരങ്ങളിലാണ് സ്ഥലങ്ങള്‍ അടയാളപ്പെടുത്താറുള്ളത്. എന്നാല്‍ ഇവിടെ സ്ഥാപിച്ച ബോര്‍ഡുകളില്‍ എന്താണ് എഴുതിയിരിക്കുന്നത് എന്ന് ഒറ്റനോട്ടത്തില്‍ ആര്‍ക്കും അറിയില്ല. അത്രക്കും ചെറിയ അക്ഷരത്തിലാണ് സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയിട്ടുള്ളത്. ക്യാമറയില്‍ ദിശാബോര്‍ഡിന്റെ ചിത്രമെടുത്ത് സൂം ചെയ്ത് നോക്കിയപ്പോള്‍ ചെറിയ ബോര്‍ഡില്‍ ആറും ഏഴും സ്ഥലങ്ങള്‍ മലയാളം, ഇംഗ്ലീഷ്, കന്നഡ ഭാഷകളില്‍ എഴുതിയതായാണ് മനസിലാകുന്നത്.

മുനിസിപ്പാലിറ്റി പരിധിയില്‍ ആകെ 11 ദിശാബോര്‍ഡുകളാണ് സ്ഥാപിക്കുന്നത്. ഇതില്‍ എട്ട് എണ്ണം നിലവില്‍ സ്ഥാപിച്ചുകഴിഞ്ഞു. കാസര്‍കോട് പഴയ ബസ്റ്റാന്‍ഡ്, എം ജി റോഡ്, തളങ്കര ദീനാര്‍, റെയില്‍വെ സ്റ്റേഷന്‍, കറന്തക്കാട് ഫയര്‍ സ്റ്റേഷന് സമീപം, അശ്വിനി നഗര്‍ എന്നിവിടങ്ങളിലായാണ് ആറ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. മറ്റുള്ളവ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അഞ്ച് ലക്ഷത്തിനടുത്ത് രൂപയുടെ പദ്ധതിയാണ് ആര്‍ക്കും ഉപകാരമില്ലാത്ത രീതിയില്‍ നടത്തിയിരിക്കുന്നത്. തളങ്കര സ്വദേശിയാണ് കരാര്‍ എടുത്തതെന്നാണ് വിവരം.

സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ദിശാ ബോര്‍ഡിനെതിരെ ട്രോളന്മാരും രംഗത്തെത്തിയിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, news, Municipality, Vehicle, Sign board, Road, Zoom, Malayalam, English, Kannada, Troll against Sign Board in Kasargod 
< !- START disable copy paste -->

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date