ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു; കാസര്‍കോട്ട് ടിപ്പര്‍ ലോറി ഡ്രൈവര്‍മാര്‍ പണിമുടക്കി

കാസര്‍കോട്: (www.kasargodvartha.com 12.10.2019) ബേര്‍ക്ക കമ്പനിയിലെ ട്രിപ്പര്‍ ഡ്രൈവറായിരുന്ന ഗണേഷിനെ (33) വിട്ട്‌ളയില്‍ തടഞ്ഞുവെച്ച് ഒരു സംഘം ആളുകള്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍മാര്‍ ഇന്ന് പണിമുടക്കി.

വടിയും മറ്റും മാരകായുധങ്ങളുമായി ഒരുകൂട്ടം ആളുകള്‍ തടഞ്ഞുവെച്ച് അകാരണമായി മര്‍ദിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗണേഷ് പറഞ്ഞു. കേരളത്തില്‍നിന്നും കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലേക്ക് പോകുന്ന ട്രിപ്പ് തടഞ്ഞുവെച്ച് മര്‍ദിക്കുന്ന സംഭവം പതിവാണെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്.

ഇതുസംബന്ധിച്ച് ടിപ്പര്‍ ഓണേഴ്‌സ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ കേരള പോലീസിലും കര്‍ണാടക പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ പ്രതിഷേധിച്ച് കുറ്റവാളികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ടിപ്പര്‍ ലോറി ഓണേഴ്‌സ് ഡ്രൈവേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പണിമുടക്ക് നടത്തിയത്. നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.


Keywords: Kerala, news, kasaragod, Tipper lorry, Driver, Attack, Vitla, complaint, Police, Tipper lorry Drivers strike
Previous Post Next Post