city-gold-ad-for-blogger
Aster MIMS 10/10/2023

മൂന്നു വര്‍ഷത്തെ പ്രണയം, 11 വര്‍ഷം മുമ്പ് കാസര്‍കോട്ടെത്തി ഒന്നിച്ച് താമസം തുടങ്ങി; 2 കുട്ടികള്‍ പിറന്ന ശേഷം ഒന്നര വര്‍ഷം മുമ്പ് മതം മാറി കല്യാണം, മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നറിഞ്ഞതോടെ ദാമ്പത്യജീവിതത്തില്‍ കലഹം തുടങ്ങി, അടിപിടിക്കിടെ മരിച്ച അവളെ കല്ലുകെട്ടി പുഴയില്‍ താഴ്ത്തി... ഷെല്‍വിന്‍ പോലീസിന് മൊഴി നല്‍കിയത് ഇങ്ങനെ

കാസര്‍കോട്: (www.kasargodvartha.com 10.10.2019) കാസര്‍കോടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു. മൃതദേഹം കണ്ടെത്താനായി പോലീസ് പുഴയില്‍ തിരച്ചില്‍ തുടങ്ങിയതോടെ യുവാവിന്റെ മൊഴി കൂടി പുറത്തുവന്നു. ചന്ദ്രഗിരി പുഴയില്‍ തെക്കില്‍ പാലത്തിനോട് ചേര്‍ന്നാണ് യുവതിയെ കൊന്ന് കെട്ടിതാഴ്ത്തിയതായി ഓട്ടോറിക്ഷ ഡ്രൈവര്‍ പന്നിപ്പാറയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഷെല്‍വിന്‍ (35) മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുഴയില്‍ തിരച്ചില്‍ നടത്തിവരുന്നത്. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തുന്നത്.

കണ്ണൂര്‍ ആലക്കോട് സ്വദേശിയും പന്നിപ്പാറയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഷെല്‍വിന്‍ ജോണാണ് തന്റെ ഭാര്യയായ കൊല്ലം ഇരവിപുരം സ്വദേശിനി പ്രമീള (30) യെ കാണാനില്ലെന്ന് കാണിച്ച് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ മാസം 19-ാം തീയ്യതി മുതല്‍ പ്രമീളയെ കാണാനില്ലെന്നായിരുന്നു പരാതി. ഷെല്‍വിനെ ചോദ്യം ചെയ്തതോടെ സംശയം തോന്നുകയും മൊഴിയില്‍ വൈരുദ്ധ്യമുണ്ടായതോടെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കുകയുമായിരുന്നു. ഇതോടെയാണ് 20 ദിവസം മുമ്പ് പ്രമീളയെ കൊലപ്പെടുത്തി തെക്കില്‍ പാലത്തില്‍ നിന്നും കല്ലുകെട്ടി പുഴയില്‍ താഴ്ത്തിയതായി ഷെല്‍വിന്‍ പോലീസിനോട് വെളിപ്പെടുത്തിയത്.

സംഭവത്തെ കുറിച്ച് ഷെല്‍വിന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നതിങ്ങനെ:
14 വര്‍ഷം മുമ്പ് എറണാകുളത്ത് വെച്ചാണ് ഷെല്‍വിനും പ്രമീളയും തമ്മില്‍ പ്രണയത്തിലായത്. ഷെല്‍വിന്‍ എറണാകുളത്തെ പൗഡര്‍ കമ്പനിയിലും പ്രമീള തൊട്ടടുത്ത ഫാന്‍സി കടയിലും ജോലിക്കാരായിരുന്നു. മൂന്നു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും 11 വര്‍ഷം മുമ്പ് കാസര്‍കോട്ടെത്തി. തുടര്‍ന്ന് ഒന്നിച്ച് താമസം തുടങ്ങി. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികള്‍ ജനിച്ചു. സപ്ലൈ ഓഫീസില്‍ ക്ലീനിംഗ് ജോലിക്കാരിയായി പ്രമീള ഇതിനിടയില്‍ ജോലിക്കുകയറി.

മൂന്നു വര്‍ഷത്തെ പ്രണയം, 11 വര്‍ഷം മുമ്പ് കാസര്‍കോട്ടെത്തി ഒന്നിച്ച് താമസം തുടങ്ങി; 2 കുട്ടികള്‍ പിറന്ന ശേഷം ഒന്നര വര്‍ഷം മുമ്പ് മതം മാറി കല്യാണം, മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നറിഞ്ഞതോടെ ദാമ്പത്യജീവിതത്തില്‍ കലഹം തുടങ്ങി, അടിപിടിക്കിടെ മരിച്ച അവളെ കല്ലുകെട്ടി പുഴയില്‍ താഴ്ത്തി... ഷെല്‍വിന്‍ പോലീസിന് മൊഴി നല്‍കിയത് ഇങ്ങനെ


ഒന്നര വര്‍ഷം മുമ്പ് പ്രമീള മതം മാറി ഷെല്‍വിനെ വിവാഹം കഴിച്ചു.
ഇതിനിടെയാണ് ഷെല്‍വിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതായി പ്രമീള അറിഞ്ഞത്. ഇതോടെ ഇവര്‍ക്കിടയില്‍ കലഹം തുടങ്ങി. ദിവസവും ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. ഇതിനിടെയാണ് സെപ്തംബര്‍ 19ന് രാത്രി അടിപിടിക്കിടെ പ്രമീള കൊല്ലപ്പെട്ടത്. തുടര്‍ന്ന് തന്റെ ഓട്ടോറിക്ഷയില്‍ അന്നു രാത്രി തന്നെ മൃതദേഹം ചാക്കില്‍ കെട്ടി പുഴയില്‍ തള്ളാന്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നായന്മാര്‍മൂലയിലെത്തിയെങ്കിലും അവിടെ പോലീസ് ജീപ്പ് കണ്ടതിനെ തുടര്‍ന്ന് പെരുമ്പളയിലെത്തി. പെരുമ്പളയില്‍ ഒരു വാഹനം നിര്‍ത്തിയിട്ട് ആളുകളെ കണ്ടതിനെ തുടര്‍ന്ന് തെക്കില്‍ പാലത്തിലെത്തുകയും അവിടെ നിന്നും കല്ലുകെട്ടി മൃതദേഹം പുഴയില്‍ താഴ്ത്തുകയും ചെയ്തു.

സംഭവം സംബന്ധിച്ച് യുവാവിന്റെ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. അന്വേഷണം തുടരുകയാണെന്നും മൃതദേഹം കണ്ടെത്തിയാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങളെ കുറിച്ച് വ്യക്തതയുണ്ടാക്കാന്‍ കഴിയുകയുള്ളൂവെന്നും പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.


മൂന്നു വര്‍ഷത്തെ പ്രണയം, 11 വര്‍ഷം മുമ്പ് കാസര്‍കോട്ടെത്തി ഒന്നിച്ച് താമസം തുടങ്ങി; 2 കുട്ടികള്‍ പിറന്ന ശേഷം ഒന്നര വര്‍ഷം മുമ്പ് മതം മാറി കല്യാണം, മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നറിഞ്ഞതോടെ ദാമ്പത്യജീവിതത്തില്‍ കലഹം തുടങ്ങി, അടിപിടിക്കിടെ മരിച്ച അവളെ കല്ലുകെട്ടി പുഴയില്‍ താഴ്ത്തി... ഷെല്‍വിന്‍ പോലീസിന് മൊഴി നല്‍കിയത് ഇങ്ങനെ

മൂന്നു വര്‍ഷത്തെ പ്രണയം, 11 വര്‍ഷം മുമ്പ് കാസര്‍കോട്ടെത്തി ഒന്നിച്ച് താമസം തുടങ്ങി; 2 കുട്ടികള്‍ പിറന്ന ശേഷം ഒന്നര വര്‍ഷം മുമ്പ് മതം മാറി കല്യാണം, മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നറിഞ്ഞതോടെ ദാമ്പത്യജീവിതത്തില്‍ കലഹം തുടങ്ങി, അടിപിടിക്കിടെ മരിച്ച അവളെ കല്ലുകെട്ടി പുഴയില്‍ താഴ്ത്തി... ഷെല്‍വിന്‍ പോലീസിന് മൊഴി നല്‍കിയത് ഇങ്ങനെ

മൂന്നു വര്‍ഷത്തെ പ്രണയം, 11 വര്‍ഷം മുമ്പ് കാസര്‍കോട്ടെത്തി ഒന്നിച്ച് താമസം തുടങ്ങി; 2 കുട്ടികള്‍ പിറന്ന ശേഷം ഒന്നര വര്‍ഷം മുമ്പ് മതം മാറി കല്യാണം, മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നറിഞ്ഞതോടെ ദാമ്പത്യജീവിതത്തില്‍ കലഹം തുടങ്ങി, അടിപിടിക്കിടെ മരിച്ച അവളെ കല്ലുകെട്ടി പുഴയില്‍ താഴ്ത്തി... ഷെല്‍വിന്‍ പോലീസിന് മൊഴി നല്‍കിയത് ഇങ്ങനെ

മൂന്നു വര്‍ഷത്തെ പ്രണയം, 11 വര്‍ഷം മുമ്പ് കാസര്‍കോട്ടെത്തി ഒന്നിച്ച് താമസം തുടങ്ങി; 2 കുട്ടികള്‍ പിറന്ന ശേഷം ഒന്നര വര്‍ഷം മുമ്പ് മതം മാറി കല്യാണം, മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നറിഞ്ഞതോടെ ദാമ്പത്യജീവിതത്തില്‍ കലഹം തുടങ്ങി, അടിപിടിക്കിടെ മരിച്ച അവളെ കല്ലുകെട്ടി പുഴയില്‍ താഴ്ത്തി... ഷെല്‍വിന്‍ പോലീസിന് മൊഴി നല്‍കിയത് ഇങ്ങനെ

മൂന്നു വര്‍ഷത്തെ പ്രണയം, 11 വര്‍ഷം മുമ്പ് കാസര്‍കോട്ടെത്തി ഒന്നിച്ച് താമസം തുടങ്ങി; 2 കുട്ടികള്‍ പിറന്ന ശേഷം ഒന്നര വര്‍ഷം മുമ്പ് മതം മാറി കല്യാണം, മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നറിഞ്ഞതോടെ ദാമ്പത്യജീവിതത്തില്‍ കലഹം തുടങ്ങി, അടിപിടിക്കിടെ മരിച്ച അവളെ കല്ലുകെട്ടി പുഴയില്‍ താഴ്ത്തി... ഷെല്‍വിന്‍ പോലീസിന് മൊഴി നല്‍കിയത് ഇങ്ങനെ


Keywords:  Kasaragod, Kerala, news, Top-Headlines, Police, Crime, Trending, Story behind Shelvin and Prameela
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL