Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉപജില്ലാ കലോത്സവത്തിനിടെ ശക്തമായ കാറ്റും മഴയും; പന്തല്‍ തകര്‍ന്നുവീണു

ഉപജില്ലാ കലോത്സവത്തിനിടെ ശക്തമായ കാറ്റിലും മഴയിലും പന്തല്‍ തകര്‍ന്നുവീണു. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഈ ഭാഗത്ത്kasaragod, news, Kerala, School-Kalolsavam, Bekal Sub-District Kalolsavam, Rain
കാസര്‍കോട്: (www.kasargodvartha.com 25.10.2019) ഉപജില്ലാ കലോത്സവത്തിനിടെ ശക്തമായ കാറ്റിലും മഴയിലും പന്തല്‍ തകര്‍ന്നുവീണു. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഈ ഭാഗത്ത് ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കൊളത്തൂരില്‍ വെള്ളിയാഴ്ച രാവിലെ ആരംഭിച്ച കാസര്‍കോട് ഉപജില്ലാകലോത്സവത്തിന്റെ പന്തലാണ് വെള്ളിയാഴ്ച ഉച്ചയോടെയുണ്ടായ ശക്തമായ കാറ്റില്‍ തകര്‍ന്നുവീണത്.

പ്രധാനസ്റ്റേജിന് മുന്നില്‍ സ്ഥാപിച്ച കൂറ്റന്‍ പന്തലാണ് തകര്‍ന്നുവീണത്. അതോടൊപ്പം സ്റ്റേജും നിലംപതിച്ചു. വ്യാഴാഴ്ച വൈകിട്ടുണ്ടായ കാറ്റിലും മഴയിലും കലോത്സവ പന്തല്‍ തകര്‍ന്നിരുന്നു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധിയായതിനാല്‍ കലക്ടറുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും അനുമതിയോടു കൂടിയാണ് സ്റ്റേജിതര പരിപാടികള്‍ ആരംഭിച്ചത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Kasaragod, News, Kerala, School-Kalolsavam, Bekal Sub-District Kalolsavam, Rain, School Kalolsavam stage collapsed in heavy rain