Join Whatsapp Group. Join now!
Aster MIMS 10/10/2023

എ ടി എം തട്ടിപ്പ്; കാസര്‍കോട് സ്വദേശികളായ അഞ്ചംഗ സംഘം ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍

എ ടി എം തട്ടിപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശികളായ അഞ്ചംഗ സംഘത്തെ ഉത്തര്‍പ്രദേശ് ഉന്നാവോ പോലീസ് അറസ്റ്റു ചെയ്തു. Kasaragod, Kerala, news, Top-Headlines, arrest, National, Crime, People of Kerala used to withdraw money by cloning ATM card
കാസര്‍കോട്: (www.kasargodvartha.com 15.10.2019) എ ടി എം തട്ടിപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശികളായ അഞ്ചംഗ സംഘത്തെ ഉത്തര്‍പ്രദേശ് ഉന്നാവോ പോലീസ് അറസ്റ്റു ചെയ്തു. മീപ്പുഗിരി ആര്‍ ഡി നഗറിലെ മുഹമ്മദ് ബിലാല്‍, കുഡ്‌ലുവിലെ മുഹമ്മദ് സുഹൈല്‍, കളനാട് വില്ലേജ് പരിധിയിലെ അബ്ദുര്‍ റഹ് മാന്‍ ജംഷീദ്, അബ്ദുല്‍ റഫാദ്, യാസിന്‍ എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ ദിനേശ് ചന്ദ്ര മിശ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

സംഘം സഞ്ചരിക്കുകയായിരുന്ന കെ എല്‍ 14 വി 1037 നമ്പര്‍ ആള്‍ട്ടോ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. യു പി കേന്ദ്രീകരിച്ച് എ ടി എം തട്ടിപ്പ് നടത്തിവന്നിരുന്ന സംഘത്തെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. എ ടി എം കൗണ്ടറുകളില്‍ ക്യാമറ സ്ഥാപിച്ച് ഇടപാടുകാരുടെ എ ടി എം പാസ് വേഡുകള്‍ ചോര്‍ത്തിയ ശേഷം വ്യാജ എ ടി എം കാര്‍ഡുണ്ടാക്കിയാണ് സംഘം പണം തട്ടിവന്നിരുന്നത്. ഇത്തരത്തില്‍ സംഘം ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

രണ്ട് ലാപ്‌ടോപ്പുകള്‍, രണ്ട് ഒളിക്യാമറകള്‍, 12 ഓളം എ ടി എം കാര്‍ഡുകള്‍, സൈ്വപ്പിംഗ് മെഷീന്‍, ഒരു കാര്‍ഡ് റീഡര്‍, ഒരു മെമ്മറി കാര്‍ഡ്, നാല് മൊബൈല്‍ ഫോണുകള്‍ എന്നിവ സംഘത്തില്‍ നിന്നും പിടിച്ചെടുത്തു. എസ് ഐ ജിതേന്ദ്ര സിംഗ് യാദവ്, രഞ്ജിത്ത് യാദവ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, arrest, National, Crime, People of Kerala used to withdraw money by cloning ATM card
  < !- START disable copy paste -->