City Gold
news portal
» » » » » » » » » » കാസർകോട്ട് പാചകവാതക ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ഗ്യാസ് ചോർന്നതിന്നെ തുടർന്ന് വൻ അപകട സാധ്യത; ജാഗ്രതാ നിർദ്ദേശം

കാസർകോട്: (www.kasargodvartha.com 16.10.2019)  ദേശീയ പാതയിൽ  പാചകവാതക ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഗ്യാസ് ചോർന്നതിന്നെ തുടർന്ന് വൻ അപകട സാധ്യത. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ അട്കത്ത് ബയലിലാണ് അപകടം പരിസരവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
സമീപത്തെ നിരവധി കുടുംബങ്ങളോട് വീട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടു. വാഹനങ്ങൾ തിരിച്ചു വിടുന്നു. വൈദ്യുതി ബന്ധം വിഛേദിച്ചു.  സ്ഥലത്ത് പോലീസും അഗ്നിശമന സേനാ വിഭാഗവും എത്തി. പാചക വാതക ചോർച്ച തടയാൻ തീവ്ര ശ്രമം  നടന്നുവരികയാണ്.

Updates:

⭕ പരിസര വാസികൾ അടുത്ത പ്രദേശങ്ങളിലേക്ക് മാറുന്നു

⭕ പള്ളികളിൽ നിന്നും ക്ഷേത്രങ്ങളിൽ നിന്നും ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി

⭕ അപകടത്തിൽ പെട്ടത് മംഗലാപുരത്തുനിന്നും കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ടി എൻ 88 ബി 7697 നമ്പർ ബുള്ളറ്റ് ടാങ്കർ ലോറി

⭕ വാതക ചോർച്ച തടയുന്നതിന് കമ്പനി അധികൃതർ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

⭕ ജില്ലാ പോലീസ് ചീഫ് ജെയിംസ് ജോസഫ് ഉൾപ്പെടെയുള്ള ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി.

 അഗ്നി ശമന സേനയുടെ നിരവധി യൂണിറ്റുകളും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.

⭕ വാതക ചോർച്ച താൽക്കാലികമായി അടച്ചു. നഗരത്തിലെ ഹാർഡ് വെയർ ഷോപ്പ് തുറപ്പിച്ച് ആവശ്യമായ സാധനങ്ങൾ സംഘടിപ്പിച്ചാണ് താൽക്കാലികമായി ചോർച്ച അടക്കാനായത്. എത്ര നേരം ഇതേ നില തുടരും എന്ന് പറയാനാകില്ല.

⭕ ചോർന്ന വാതകത്തിൻ്റെ വീര്യം കുറക്കുന്നതിനായി ഫയർ ഫോർസ് വെള്ളം ചീറ്റുന്നു.

⭕ സടകുടഞ്ഞെഴുന്നേറ്റ് നാട്ടുകാർ ഒന്നടങ്കം; കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിച്ചു, അപകടസാധ്യത കുറച്ചു.

⭕ അപകടം നടന്ന പ്രദേശത്തെ സ്കൂൾ, മദ്രസ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച് അവധി.

⭕  ഈ റൂട്ടിലെ ഗതാഗതം പലവഴിക്കായി തിരിച്ചുവിട്ടു. മംഗലാപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഉളിയത്തടുക്ക ഭാഗത്തേക്ക്. ചെറിയവാഹങ്ങൾ ഉളിയത്തടുക്കയിൽ നിന്ന് ചൗക്കി വഴിയും വലിയ വാഹനങ്ങൾ സീതാംഗോളി-കുമ്പള വഴിയുമാണ് തിരിച്ചുവിട്ടത്.

⭕ സീതാംഗോളി റൂട്ടിൽ മഞ്ചത്തടുക്കയിൽ വാഹനം ഇലക്ട്രിക് പോസ്റ്റിലിടിച്ചതിനെ തുടർന്ന് ഗതാഗത സ്തംഭനം. അല്പനേരത്തേക്ക് ഗതാഗതം തടസ്സപ്പെട്ടു.


Summary: Overturned gas tanker disrupts traffic at NH Kasaragod
Keywords: Kerala, Kasaragod, news, tanker lorry accident

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date