പത്ര ഏജന്റിന്റെ അപകടമരണം; ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ പിക്കപ്പ് വാന്‍ പോലീസ് പിടികൂടി

ഉദുമ: (www.kasargodvartha.com 08.10.2019) പത്ര ഏജന്റിന്റെ അപകട മരണത്തിനിടയാക്കിയ പിക്കപ്പ് വാന്‍ പോലീസ് പിടികൂടി. കോട്ടിക്കുളം ജി എഫ് യു പി സ്‌കൂളിന് സമീപം താമസിക്കുന്ന ഗോപാലനെ (62) ഇടിച്ചിട്ട് നിര്‍ത്താതെ പോയ പിക്കപ്പ് വാനാണ് ബേക്കല്‍ പോലീസ് പിടികൂടിയത്. ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.

ഇക്കഴിഞ്ഞ സെപ്തംബര്‍ 28ന് രാത്രി പാലക്കുന്നില്‍ വെച്ചാണ് കോട്ടിക്കുളത്തെ പത്രം ഏജന്റായ ഗോപാലനെ ഇടിച്ച ശേഷം പിക്കപ്പ് വാന്‍ നിര്‍ത്താതെ പോയത്. ഗുരുതരമായി പരിക്കേറ്റ ഗോപാലനെ മംഗളൂരുവിലെയും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഒക്ടോബര്‍ നാലിന് മരണം സംഭവിക്കുകയായിരുന്നു. പോലീസ് അന്വേഷണത്തിനൊടുവിലാണ് പിക്കപ്പ് വാന്‍ കണ്ടെത്താനായത്.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Uduma, Accident, Accidental-Death, News paper agent's accidental death; Pick up van taken to custody
  < !- START disable copy paste -->
Previous Post Next Post