city-gold-ad-for-blogger
Aster MIMS 10/10/2023

അമ്മയുടെയും മകളുടെയും മരണം; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

കാസര്‍കോട്: (www.kasargodvartha.com 05.10.2019) കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അമ്മയുടെയും മകളുടെയും വീട്ടില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. മകളുടെ അസുഖം ബേധമാകാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പില്‍ പറയുന്നത്. മാന്യ ദേവകരയിലെ ഗോപാലകൃഷ്ണ റാവുവിന്റെ ഭാര്യ ശാന്ത (68), മകള്‍ മല്ലിക (52) എന്നിവരെയാണ് വീട്ടുപറമ്പിലെ ആള്‍മറയില്ലാത്ത കുളത്തില്‍ ശനിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഗോപാലകൃഷ്ണ റാവു വെള്ളിയാഴ്ച രാത്രി കൊല്ലങ്കാനയില്‍ നവരാത്രി മഹോത്സവം കാണാന്‍ പോയിരുന്നു. പുലര്‍ച്ചെ രണ്ടു മണിയോടെ തിരിച്ചെത്തി. ഇവര്‍ ഉറക്കത്തിലായിരിക്കുമെന്ന് കരുതി ഗോപലകൃഷ്ണയും ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് ശാന്തയുടെയും മല്ലികയുടെയും മൃതദേഹം വീടിന് 100 മീറ്റര്‍ അകലെയുള്ള ചെങ്കല്‍ കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

സംസാര ശേഷിയില്ലാത്ത മല്ലിക അവിവാഹിതയാണ്. പല തരത്തിലുള്ള അസുഖങ്ങളും മല്ലികയെ വേട്ടയാടിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

Related News:
അമ്മയെയും മകളെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അമ്മയുടെയും മകളുടെയും മരണം; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, suicide, Top-Headlines, Death, Manya, Mother and Daughter's death; Suicide letter found
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL