അമ്മയെയും മകളെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അമ്മയെയും മകളെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: (www.kasargodvartha.com 05.10.2019) അമ്മയെയും മകളെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാന്യ ദേവകരയിലെ ഗോപാലകൃഷ്ണ റാവുവിന്റെ ഭാര്യ ശാന്ത (68), മകള്‍ മല്ലിക (52) എന്നിവരെയാണ് വീട്ടുപറമ്പിലെ ആള്‍മറയില്ലാത്ത കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

അവിവാഹിതയായ മല്ലിക അംഗവൈകല്യമുള്ളയാളാണ്. ഇവര്‍ക്ക് കേള്‍വി ശക്തിയും സംസാര ശേഷിയുമില്ല. ടൈലറായി ജോലി ചെയ്തുവരികയായിരുന്നു. സഹോദരങ്ങള്‍: മനോഹരന്‍ (വെറ്റിനറി ഡോക്ടര്‍, നീര്‍ച്ചാല്‍), മഞ്ജുള, മമത (ഇരുവരും മുംബൈ).(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Manya, Mother and daughter found dead in Pond
  < !- START disable copy paste -->