കാസര്‍കോട്: (www.kasargodvartha.com 24.10.2019) മഞ്ചേശ്വരത്ത് ഖമറുദിച്ചു. ഇത്തവണയും മണ്ഡലം യു ഡി എഫ് സ്വന്തമാക്കി. കഴിഞ്ഞ തവണ 89 വോട്ടിന് പി ബി അബ്ദുര്‍ റസാഖ് വിജയിച്ച മണ്ഡലത്തില്‍ ഇത്തവണ എം സി ഖമറുദ്ദീന്‍ നേടിയത് 7923 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷം. എതിരാളികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ടായിരുന്നു എം സി ഖമറുദ്ദീന്റെ പ്രകടനം. ആദ്യം മുതലേ എം സി ഖമറുദ്ദീന് തന്നെയായിരുന്നു ലീഡിംഗ്. വഒരു തവണ പോലും എം സിയെ മറികടക്കാന്‍ എന്‍ ഡി എയ്ക്കായില്ല. എല്‍ ഡി എഫ് ഇത്തവണയും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
65,407 വോട്ടുകളാണ് യു ഡി എഫിന് ലഭിച്ചത്. എന്‍ ഡി എയ്ക്ക് 57,484 വോട്ടും, എല്‍ ഡി എഫിന് 38,233 വോട്ടും ലഭിച്ചു. കഴിഞ്ഞ തവണ 56,870 വോട്ടുകളായിരുന്നു യു ഡി എഫിന് ലഭിച്ചത്. ഇത്തവണ 8,537 വോട്ട് അധികം ലഭിച്ചു. എന്‍ ഡി എയ്ക്കും നേരിയ തോതില്‍ വോട്ട് കൂടിയിട്ടുണ്ട്. കഴിഞ്ഞ തവണ 56781 വോട്ടാണ് ലഭിച്ചതെങ്കില്‍ ഇത്തവണ 703 വോട്ട് കൂടി 57,484 വോട്ട് ലഭിച്ചു. അതേസമയം എല്‍ ഡി എഫ് വോട്ടില്‍ വലിയ തോതില്‍ കുറവുണ്ടായി. കഴിഞ്ഞ തവണ 42,565 വോട്ടുകളായിരുന്നു എല്‍ ഡി എഫിന് ലഭിച്ചത്. എന്നാല്‍ ഇത്തവണ 4,332 വോട്ടുകള്‍ കുറഞ്ഞ് 38,233 വോട്ടുകളാണ് ലഭിച്ചത്.
ഒരു ഘട്ടത്തില്‍ മണ്ഡലം പിടിച്ചെടുക്കുമെന്ന് പോലും എല്‍ ഡി എഫ് അവകാശപ്പെട്ടിരുന്നു. പിന്നീട് രണ്ടാം സ്ഥാനത്തെങ്കിലും എത്തുമെന്ന് അവര്‍ പറഞ്ഞിരുന്നു. ഇതിനിടയിലാണ് ഇപ്പോള്‍ വലിയ രീതിയിലുള്ള തകര്‍ച്ച എല്‍ ഡി എഫിന് നേരിടേണ്ടി വന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Manjeshwaram, by-election, Top-Headlines, Trending, Result, Manjeshwaram by Election Result - 2019 Live.
< !- START disable copy paste -->