Join Whatsapp Group. Join now!
Aster MIMS 10/10/2023

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ഫലം വ്യാഴാഴ്ച അറിയാം

Kerala, kasaragod, Manjeshwaram, news, election, by-election, Poll, Result, Manjeshwaram by election: Vote counting preparation completed, Result announcement on Thursday മഞ്ചേശ്വരം മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത് ആരെന്നറിയാന്‍ ഇനി ഒരു നാള്‍ മാത്രം. വോട്ടെണ്ണല്‍ വ്യാഴാഴ്ചയാണ്.
മഞ്ചേശ്വരം: (www.kasargodvartha.com 22.10.2019) മഞ്ചേശ്വരം മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത് ആരെന്നറിയാന്‍ ഇനി ഒരു നാള്‍ മാത്രം. വോട്ടെണ്ണല്‍ വ്യാഴാഴ്ചയാണ്. പൈവളിഗെ നഗര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വടക്കെയറ്റത്തുളള കെട്ടിടത്തിലാണ് വോട്ടെണ്ണല്‍ കേന്ദ്രം. വോട്ടെണ്ണുന്നതിനുള്ള അവസാന ഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.

വോട്ടണ്ണല്‍ കേന്ദ്രത്തില്‍ 12 ടേബിളാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു ടേബിളില്‍ സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ് സൂപ്പര്‍വൈസര്‍, സൂക്ഷ്മനിരീക്ഷകന്‍ എന്നിവര്‍ ഉണ്ടാകും. ഒരു ടേബിളില്‍ സ്ഥാനാര്‍ത്ഥികളുടെ ഒരു ഏജന്റ് വീതവും ഉണ്ടാകും. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വരണാധികാരി, ഉപവരണാധികാരി, പൊതുനിരീക്ഷക, സ്ഥാനാര്‍ത്ഥികള്‍ എന്നിവരും  ഉണ്ടാകും.  ജില്ലാ കളക്ടര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കും.

ആദ്യം അഞ്ച് വോട്ടിങ് മെഷീനുകളിലെ വോട്ട് എണ്ണും. ഇതൊടൊപ്പം ഈ മെഷിനുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ കൂടി എണ്ണും. നറുക്കെടുപ്പിലൂടെയാണ് ഈ അഞ്ച് മെഷീന്‍ തെരഞ്ഞെടുക്കുക. തുടര്‍ന്ന് ഒന്നാം നമ്പര്‍ ബൂത്ത് മുതല്‍ 198 ാം നമ്പര്‍ ബൂത്ത് വരെ ക്രമത്തില്‍ എണ്ണും. 17 റൗണ്ടുകളിലായാണ് വോട്ട് എണ്ണുന്നത്. ഓരോ റൗണ്ടും പൂര്‍ത്തിയായാല്‍ വരണാധികാരിയുടെ അംഗീകാരത്തോടെ ഡാറ്റ എന്‍ട്രി നടത്തും. പൊതുജനങ്ങള്‍ക്ക് വോട്ടണ്ണെല്‍ നില തത്സമയം അറിയുന്നതിനും  സൗകര്യമെരുക്കിയിട്ടുണ്ട്. results.eci.gov.in എന്ന വെബ്സൈറ്റിലൂടെ ഫലം തത്സമയം അറിയുവാന്‍ കഴിയും. ഏഴ് സ്ഥാനാര്‍ത്ഥികളുടെ ജനവിധിയാണ് വ്യാഴാഴ്ച അറിയുന്നത്.

ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു, പൊതുനിരീക്ഷക സുഷമ ഗൊഡ്ബോലെ, വരണാധികാരി ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) എന്‍ പ്രേമചന്ദ്രന്‍, ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി ആര്‍ രാധിക എന്നിവര്‍ വോട്ടണ്ണല്‍ കേന്ദ്രത്തില്‍ യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, Manjeshwaram, news, election, by-election, Poll, Result, Manjeshwaram by election: Vote counting preparation completed, Result announcement on Thursday