Join Whatsapp Group. Join now!
Aster MIMS 10/10/2023

മഞ്ചേശ്വരത്ത് യുഡിഎഫ് വിജയം പ്രഖ്യാപിച്ച് എക്‌സിറ്റ് പോള്‍, എല്‍ഡിഎഫ് വോട്ടുനില വര്‍ധിക്കും, എന്‍ഡിഎ വോട്ടില്‍ വിള്ളല്‍; എല്‍ഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പം

മഞ്ചേശ്വരത്ത് യുഡിഎഫ് വിജയം പ്രഖ്യാപിച്ച് എക്‌സിറ്റ് പോള്‍ സര്‍വെകള്‍ പുറത്തുവന്നു. മനോരമ ന്യൂസ് - കാര്‍വി എക്‌സിറ്റ് പോളില്‍ 36 ശതമാനം വോട്ടോടെ യുഡിഎഫ് വിജയിക്കുമെന്നാണ്Kerala, kasaragod, news, Manjeshwaram, by-election, LDF, UDF, Manjehwaram by poll: Exit poll survey
കാസര്‍കോട്: (www.kasargodvartha.com 21.10.2019) മഞ്ചേശ്വരത്ത് യുഡിഎഫ് വിജയം പ്രഖ്യാപിച്ച് എക്‌സിറ്റ് പോള്‍ സര്‍വെകള്‍ പുറത്തുവന്നു. മനോരമ ന്യൂസ് - കാര്‍വി എക്‌സിറ്റ് പോളില്‍ 36 ശതമാനം വോട്ടോടെ യുഡിഎഫ് വിജയിക്കുമെന്നാണ് പറയുന്നത്. എല്‍ഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പമാണ് മനോരമ പ്രവചിക്കുന്നത്. 31 ശതമാനം വോട്ടുകള്‍ ഇരുസ്ഥാനാര്‍ത്ഥികളും നേടുമെന്നാണ് സര്‍വെ പറയുന്നത്.

യുഡിഎഫിന് വോട്ട് ശതമാനം 2016നേക്കാള്‍ കുറയും. 35.86 ശതമാനമായിരുന്നു കഴിഞ്ഞ തവണ യുഡിഎഫ് നേടിയത്. എല്‍ഡിഎഫിന് 2016ലെ 26.84 ശതമാനത്തില്‍ നിന്ന് കാര്യമായ മുന്നേറ്റമുണ്ടാക്കും. എന്‍ഡിഎ വോട്ടുകളില്‍ വിള്ളലുണ്ടാകുമെന്നും 4.8 ശതമാനം വോട്ടുകള്‍ ബിജെപിക്ക് കുറയുമെന്നും സര്‍വെ പറയുന്നു.


Keywords: Kerala, kasaragod, news, Manjeshwaram, by-election, LDF, UDF, Manjehwaram by poll: Exit poll survey