ഗൃഹനാഥന്‍ ജോലി കഴിഞ്ഞ് തിരിച്ചെത്തിയില്ല; മൃതദേഹം പുഴയില്‍ കണ്ടെത്തി

ഗൃഹനാഥന്‍ ജോലി കഴിഞ്ഞ് തിരിച്ചെത്തിയില്ല; മൃതദേഹം പുഴയില്‍ കണ്ടെത്തി

ചെറുവത്തൂര്‍: (www.kasargodvartha.com 07.10.2019) ഗൃഹനാഥന്‍ ജോലി കഴിഞ്ഞ് തിരിച്ചെത്തിയില്ല. അന്വേഷണത്തിനൊടുവില്‍ മൃതദേഹം പുഴയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ കാരിയില്‍ മുന്തിക്കോട് തറവാടിന് സമീപത്തുള്ള പുളുക്കൂല്‍ ശശിധരനെ (48)യാണ് കാരിയില്‍ മീന്‍കടവ് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് പുഴക്കരയില്‍ മൊബൈല്‍ ഫോണ്‍, ചെരിപ്പ് എന്നിവ കണ്ടെത്തിയതിനെ തുടര്‍ന്ന് പുഴയില്‍ നടത്തിയ തിരച്ചിലിലാണ് രാത്രിയോടെ മൃതദേഹം കണ്ടെത്തിയത്.

ഭാര്യ: ടി പുഷ്പ. മക്കള്‍: ശില്‍പ, ശൈത്യ. സഹോദരങ്ങള്‍: ജാനകി, ചന്ദ്രന്‍, കൃഷ്ണന്‍, തമ്പാന്‍, സുലോചന, സുകുമാരന്‍.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Cheruvathur, Deadbody, River, Man found dead in river
  < !- START disable copy paste -->