City Gold
news portal
» » » » » » » » » » സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റിന്റെ പകര്‍പ്പെടുത്ത് പണം തട്ടല്‍; ആദ്യ ശ്രമം വിജയിച്ചതോടെ മറ്റൊരു സ്റ്റാളില്‍ നിന്നും പണം തട്ടാന്‍ ശ്രമം, പകര്‍പ്പാണെന്നറിഞ്ഞതോടെ പിടിയിലായി, ഉടമ മൊബൈലില്‍ ഫോട്ടോയെടുത്ത് വെച്ചത് സഹായകമായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 04.10.2019) സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റിന്റെ പകര്‍പ്പെടുത്ത് പണം തട്ടിയ പ്രതി നേരെ ചെന്നത് ബാറിലേക്ക്. വിവരമറിഞ്ഞെത്തിയ പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു. മാവുങ്കാല്‍ കല്യാണ്‍ റോഡിലെ ബാബുവിനെ (54) യാണ് ഹൊസ്ദുര്‍ഗ് എസ് ഐ ടി കെ മുകുന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിനകത്തെ വിനായക ലോട്ടറി സ്റ്റാളിലാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റിന്റെ പകര്‍പ്പ് നല്‍കി 5,000 രൂപ തട്ടിയത്. 1,000 രൂപയുടെ സമ്മാനാര്‍ഹമായ കാരുണ്യ ടിക്കറ്റിന്റെ പകര്‍പ്പ് നല്‍കിയായിരുന്നു തട്ടിപ്പ്. കളര്‍ പകര്‍പ്പ് വ്യാജമാണെന്ന് തിരിച്ചറിയാന്‍ പോലും കഴിഞ്ഞില്ല.

പിന്നീട് പുതിയകോട്ടയിലെ മറ്റൊരു സ്റ്റാളിലും സമാനമായ സംഭവമുണ്ടായി. ഇവിടെ വെച്ച് ലോട്ടറി നല്‍കിയത് മധ്യ വയസ്‌കനായ ഒരാളായിരുന്നു. ടിക്കറ്റിന്റെ പകര്‍പ്പാണെന്ന് തെളിഞ്ഞതോടെ ഉടമ ഇയാളെ ചോദ്യം ചെയ്തു. തനിക്ക് മറ്റൊരാളാണ് ടിക്കറ്റ് തന്നതെന്നും മാറ്റി വന്നാല്‍ പണം നല്‍കാമെന്നും പറഞ്ഞതായി ഇദ്ദേഹം ഉടമയോട് വ്യക്തമാക്കി. ടിക്കറ്റ് നല്‍കിയ ആളെ തേടി ഉടമയും മധ്യവയസ്‌കനും പോയെങ്കിലും ഇയാള്‍ അവിടെ നിന്നു മുങ്ങിയിരുന്നു. തുടര്‍ന്ന് സംഭവം ഏജന്റുമാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിനായക ലോട്ടറി സ്റ്റാളിലും നല്‍കിയ ടിക്കറ്റ് പകര്‍പ്പാണെന്ന് തിരിച്ചറിഞ്ഞത്.

പണം കൈപറ്റുന്ന നേരത്ത് സ്റ്റാളുടമ പണം വാങ്ങിയയാളുടെ ഫോട്ടോ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇതാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്. നഗരത്തിലെ ഒരു ബാറില്‍ പ്രതിയെ കണ്ടെത്തിയതോടെ സ്റ്റാള്‍ ഉടമകള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തിയാണ് പ്രതിയെ അറസ്റ്റു ചെയ്തത്.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Cheating, cash, Lottery, Kanhangad, Lottery cheating; one arrested
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date