'ഞാന്‍ നിങ്ങളെ വിട്ട് പോകുന്നു, എന്നെ അന്വേഷിക്കണ്ട, നിങ്ങളുടെ രണ്ട് കുട്ടികളെ നിങ്ങള്‍ തന്നെ നോക്കിക്കൊള്ളൂ'; ഭര്‍ത്താവിന് കുറിപ്പെഴുതി വെച്ച് ഭര്‍തൃമതി ബാര്‍ബറുടെ കൂടെ ഒളിച്ചോടി

കാഞ്ഞങ്ങാട്: (www.kasargodvartha.com 11.10.2019) അന്യദേശ തൊഴിലാളിയുടെ ഭാര്യ മറ്റൊരു അന്യദേശതൊഴിലാളിയായ ബാര്‍ബറുടെ കൂടെ ഒളിച്ചോടി പോയതായി പരാതി. ആവിക്കര ക്വാര്‍ട്ടേഴ്സില്‍ തമസിക്കുന്ന മാര്‍ബിള്‍ തൊഴിലാളിയുടെ ഭാര്യയാണ് തൊട്ടടുത്ത ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ബാര്‍ബര്‍ തൊഴിലാളിക്കൊപ്പം ഒളിച്ചോടി പോയത്. കഴിഞ്ഞ ദിവസം വൈകീട്ട് ജോലി കഴിഞ്ഞ് ക്വര്‍ട്ടേഴ്സില്‍ എത്തിയപ്പോള്‍ ക്വാര്‍ട്ടേഴസ് മുറി പൂട്ടിയ നിലയിലായിരുന്നു. യുവതിയെ അന്വേഷിച്ചപ്പോള്‍ ക്വാര്‍ട്ടേഴ്സിന്റെ ജനല്‍പാളിക്കിടയില്‍ 'ഞാന്‍ നിങ്ങളെ വിട്ട് പോകുന്നു, എന്നെ അന്വേഷിക്കണ്ട, നിങ്ങളുടെ രണ്ട് കുട്ടികളെ നിങ്ങള്‍ തന്നെ നോക്കിക്കൊള്ളൂ' എന്ന് എഴുതിവെച്ചതായി കുറിപ്പ് കണ്ടെത്തുകയായിരുന്നു.

ബാര്‍ബറുമായി യുവതിക്ക് അടുപ്പമുള്ളതായും അതു കൊണ്ട് തന്നെ ഇയാളുടെ കൂടെ പോയതായിരിക്കുമെന്നും മാര്‍ബിള്‍ തൊഴിലാളി നല്‍കിയ പരാതിയില്‍ പറയുന്നു. ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Missing, Barber-worker, House wife eloped with Lover
  < !- START disable copy paste -->
Previous Post Next Post