ബാങ്കില്‍ പണയം വെച്ച സ്വര്‍ണമെടുത്ത് തിരിമറി; വനിതാ മാനേജരെ പിരിച്ചുവിട്ടു

പയ്യന്നൂര്‍: (www.kasargodvartha.com 12.10.2019) ബാങ്കില്‍ പണയം വെച്ച സ്വര്‍ണമെടുത്ത് തിരിമറി നടത്തിയ സംഭവത്തില്‍ പ്രതിയായ വനിതാ മാനേജരെ സര്‍വ്വീസില്‍ നിന്നും പിരിച്ച് വിട്ടു. കണ്ണൂര്‍ ജില്ലാ സര്‍വ്വീസ് സഹകരണ ബാങ്ക് തളിപ്പറമ്പ് മാനേജര്‍ ചെറുകുന്ന് തറയിലെ തൂണോളി വീട്ടില്‍ ടി വി രമ(42)യെയാണ് ബാങ്ക് അഡ്മിനിസ്ട്രേറ്ററായ സഹകരണ സംഘം ജോയിന്റ് രജിസ്റ്റാര്‍ പിരിച്ച് വിട്ടത്. 2017 ഒക്ടോബര്‍ 26ന് ബാങ്കില്‍ പണയം വെച്ച 70ലക്ഷം രൂപ വിലയുള്ള സ്വര്‍ണാഭരണങ്ങള്‍ ലോക്കറില്‍ നിന്നുമെടുത്ത് മറ്റൊരു ബാങ്കില്‍ പണയപ്പെടുത്തിയ സംഭവത്തിലാണ് രമയെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടത്.ലോക്കറില്‍ നിന്നും സ്വര്‍ണം അടിച്ചുമാറ്റിയ ശേഷം പകരം മുക്കുപണ്ടം ലോക്കറില്‍ വെച്ചാണ് ക്രമക്കേട് നടത്തിയത്. ലോക്കറില്‍ നിന്നും സ്വര്‍ണം മാനേജറായ രമ മോഷ്ടിച്ചതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ സര്‍വ്വീസില്‍ നിന്നും പിരിച്ച് വിട്ടത്. അന്ന് തളിപ്പറമ്പ് ഡി വൈ എസ് പിയായിരുന്ന പി കെ സുധാകരനും എസ് ഐ പി എ ബിനു മോഹനനുമാണ് കേസന്വേഷണം നടത്തി രമയെ അറസ്റ്റ് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, news, Bank, payyannur, gold, case, arrest, Manager, Dismissed, Cheating in Bank; Manager dismissed
Previous Post Next Post