വീടിനോട് ചേര്‍ന്നുള്ള വാഴത്തോട്ടത്തില്‍ വെച്ച് ഷോക്കേറ്റ് അമ്മയ്ക്കും മകനും ദാരുണാന്ത്യം
Oct 7, 2019, 12:06 IST
വയനാട്: (www.kasargodvartha.com 07.10.2019) വീടിനോട് ചേര്‍ന്നുള്ള വാഴത്തോട്ടത്തില്‍ വെച്ച് ഷോക്കേറ്റ് അമ്മയ്ക്കും മകനും ദാരുണാന്ത്യം. പുല്‍പ്പള്ളി വണ്ടിക്കടവ് പുത്തന്‍പുരയ്ക്കല്‍ ഷൈലജ (55) മകന് അജിത് (35) എന്നിവരാണ് മരിച്ചത്.
വീടിനോട് ചേര്‍ന്നുള്ള വാഴത്തോട്ടത്തിലാണ് ഇരുവര്‍ക്കും ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പുല്‍പ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Keywords: Kerala, kasaragod, news, Death, Electricity, Shock, Mother, Son, Government hospital, 2 Electrocuted to Death in Wayanad