കാണാതായ കെ എസ് ഇ ബി അക്കൗണ്ടന്റിന്റെ മൃതദേഹം കടല്‍ക്കരയില്‍ കണ്ടെത്തി

കുമ്പള: (www.kasargodvartha.com 11.10.2019) ചീമേനി കണ്ണാടിപ്പാറയില്‍ നിന്നും കാണാതായ കെ എസ് ഇ ബി അക്കൗണ്ടന്റിന്റെ മൃതദേഹം കടല്‍ക്കരയില്‍ കണ്ടെത്തി. കെ എസ് ഇ ബി കാസര്‍കോട് ഡിവിഷന്‍ ഓഫീസിലെ അക്കൗണ്ടന്റ് കൊടക്കാട് വലിയപറമ്പില്‍ അശ്വതി ഹൗസിലെ പി മോഹനന്‍ (48) ന്റെ മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കുമ്പള ഷിറിയ കടല്‍ക്കരയില്‍ കണ്ടെത്തിയത്.

രണ്ട് ദിവസം മുമ്പാണ് മോഹനനെ വീട്ടില്‍ നിന്നും കാണാതായത്. ഇതുസംബന്ധിച്ച് ഭാര്യ ദിവ്യ ചീമേനി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മിസ്സിംഗിന് കേസെടുത്ത് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

മോഹനന് മാനസീകപ്രയാസം അലട്ടിയിരുന്നതായി ചീമേനി പോലീസ് സൂചിപ്പിച്ചു. കുമ്പള പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മോഹനന് രണ്ട് പെണ്‍മക്കളുണ്ട്. ഇരുവരും കേന്ദ്രീയവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളാണ്.


Keywords: Kerala, Kumbala, news, kasaragod, Missing, Deadbody, Dead body of KSEB Accountant found in sea shore.

Previous Post Next Post