Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉപയോഗശൂന്യമായ കിണറ്റില്‍ അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍; ഒരു മാസത്തെ പഴക്കം, പുറത്തെടുക്കുന്നതിനിടെ തല വേര്‍പെട്ടു, കണ്ടെത്താനായില്ല

ഉപയോഗശൂന്യമായ കിണറ്റില്‍ അജ്ഞാത യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്ന് Kasaragod, Kerala, news, Top-Headlines, Well, Deadbody, Dead body found in Unused Well
കാസര്‍കോട്: (www.kasargodvartha.com 20.10.2019) ഉപയോഗശൂന്യമായ കിണറ്റില്‍ അജ്ഞാത യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. ആനക്കാലിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പരിസരവാസികള്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ എസ് ഐ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.




മൃതദേഹം മുഴുവന്‍ അഴുകി അസ്ഥികൂടം മാത്രമാണ് ലഭിച്ചത്. ഷര്‍ട്ടും പാന്റ്‌സുമാണ് വേഷം. ഷൂസും ധരിച്ചിരുന്നു. മൃതദേഹം പുറത്തെടുക്കുന്നതിനിടെ തല വേര്‍പെട്ടുപോയി. ഇത് കണ്ടെത്താനായില്ല. കിണറ്റില്‍ ഒരാള്‍പൊക്കത്തില്‍ വെള്ളമുണ്ടായിരുന്നു. മൊഗ്രാല്‍ പുത്തൂരിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ ഫാറൂഖ് ആണ് ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ കിണറ്റിലിറങ്ങി നെറ്റ് ഉപയോഗിച്ച് മൃതദേഹം പുറത്തെടുത്തത്.







(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Well, Deadbody, Dead body found in Unused Well
  < !- START disable copy paste -->