മഞ്ചേശ്വരത്ത് യു ഡി എഫും- ബി ജെ പിയും രാഷ്ട്രീയം പറയുന്നില്ല; ഹിന്ദുവിന്റെ അട്ടിപ്പേറവകാശം ചെന്നിത്തലയ്ക്ക് ആരാണ് കൊടുത്തതെന്ന് മുഖ്യമന്ത്രി പിണറായി

മഞ്ചേശ്വരം: (www.kasargodvartha.com 12.10.2019) മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫും- ബി ജെ പിയും രാഷ്ട്രീയം പറയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി ശങ്കര്‍റൈയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി. ഹിന്ദുവിന്റെ അട്ടിപ്പേറവകാശം ചെന്നിത്തലയ്ക്ക് ആരാണ് കൊടുത്തതെന്നും മുഖ്യമന്ത്രി ചോദിച്ചു. സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായി ആക്രമിക്കുകയാണ് അവര്‍ ചെയ്യുന്നത്. വിശ്വാസമാണ് അവരുടെ പ്രശ്‌നം. ശങ്കര്‍ റൈ വിശ്വാസിയായതില്‍ എന്താണ് കുഴപ്പമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷനേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ എന്താണ് വേവലാതിയെന്നും മുഖ്യമന്ത്രി ആരാഞ്ഞു. കപട ഹിന്ദുവെന്ന ആക്ഷേപം അല്‍പത്തമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മഞ്ചേശ്വരത്ത് തോല്‍വി മണക്കുന്നത് കൊണ്ടാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം ചൊരിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ ഇ പി ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, സി പി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍, പി കരുണാകരന്‍ തുടങ്ങിയ നേതാക്കളും യോഗത്തില്‍ സംസാരിച്ചു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Manjeshwaram, by-election, CM Pinarayi Vijayan at Manjeshwaram
  < !- START disable copy paste -->
Previous Post Next Post