Join Whatsapp Group. Join now!
Aster MIMS 10/10/2023

മണല്‍ കടത്തുസംഘത്തിന്റെ പരസ്യപോര്; യുവാവ് സഞ്ചരിക്കുകയായിരുന്ന കാറിലേക്ക് പിന്തുടര്‍ന്നെത്തി കാര്‍ കൊണ്ടിടിച്ചു, നിയന്ത്രണംവിട്ട കാര്‍ കവുങ്ങിന്‍ തോട്ടത്തിലേക്ക് മറിഞ്ഞു

പള്ളങ്കോട്ട് മണല്‍ കടത്തുസംഘത്തിന്റെ പരസ്യപോര്. യുവാവ് സഞ്ചരിക്കുകയായിരുന്ന കാറിലേക്ക് പിന്തുടര്‍ന്നെത്തി കാര്‍ കൊണ്ടിടിച്ചു Kasaragod, Kerala, news, Adoor, Car, Top-Headlines, Crime, Car hit in Car; Youth injured
ആദൂര്‍: (www.kasargodvartha.com 12.10.2019) പള്ളങ്കോട്ട് മണല്‍ കടത്തുസംഘത്തിന്റെ പരസ്യപോര്. യുവാവ് സഞ്ചരിക്കുകയായിരുന്ന കാറിലേക്ക് പിന്തുടര്‍ന്നെത്തി കാര്‍ കൊണ്ടിടിച്ചു. ഇതേ തുടര്‍ന്ന് നിയന്ത്രണംവിട്ട കാര്‍ കവുങ്ങിന്‍ തോട്ടത്തിലേക്ക് മറിഞ്ഞു. ഭാഗ്യം കൊണ്ടാണ് യുവാവ് പരിക്കുകളോടെ രക്ഷപ്പെട്ടത്. അഡൂരിലെ അബ്ദുല്‍ സത്താറിനെ (19) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുണ്ടാറിലെ മനാഫാണ് കാര്‍ കൊണ്ടുവന്നിടിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന സത്താര്‍ പോലീസിന് മൊഴി നല്‍കി.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. പള്ളങ്കോട് പാലത്തിനു സമീപത്തെ കവുങ്ങിന്‍ തോട്ടത്തിലേക്കാണ് കാര്‍ മറിഞ്ഞത്. സത്താര്‍ ഓടിച്ച കാറിനെ കൊട്ട്യാടി മുതല്‍ മനാഫ് മറ്റൊരു കാറില്‍ പിന്തുടരുന്നുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഇതുകണ്ട സത്താര്‍ രക്ഷപ്പെടാനായി കാറിന്റെ വേഗം കൂട്ടി. സത്താറിന്റെ കാര്‍ മുന്നിലും മനാഫിന്റെ കാര്‍ പിറകിലുമായി ചീറിപ്പാഞ്ഞുവരുന്നതു കണ്ടപ്പോള്‍ രക്ഷപ്പെടാനായി മറ്റു വാഹനങ്ങള്‍ക്ക് അരികിലേക്ക് ഒതുക്കേണ്ടി വന്നു. പല വാഹനങ്ങളും അത്ഭുതകരമായാണ് ഇടിക്കാതെ രക്ഷപ്പെട്ടത്. പള്ളങ്കോട് പാലത്തിന്റെ തൊട്ടടുത്തെത്തിയപ്പോള്‍ സത്താറിന്റെ കാറിലേക്ക് മനാഫ് കാര്‍ കൊണ്ട് ഇടിക്കുകയും കാര്‍ മറിയുകയായിരുന്നുവെന്നുമാണ് പോലീസിന് ലഭിച്ച വിവരം.

അപകടം നടന്നയുടന്‍ മനാഫ് സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ആദൂര്‍ എസ് ഐ എം വി വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. മനാഫിനെതിരെ മണല്‍കടത്തുമായി ബന്ധപ്പെട്ട് കേസുകള്‍ നിലവിലുള്ളതായി പോലീസ് പറഞ്ഞു. നേരത്തെ സത്താര്‍, മനാഫിന്റെ സഹായിയായിരുന്നു. എപ്പോഴും ഒരുമിച്ചാണ് ഇരുവരുമുണ്ടാകാറുള്ളത്. എന്നാല്‍ അടുത്തകാലത്തായി പഴയതുപോലെ അടുപ്പമില്ലെന്നാണ് പോലീസിന് ലഭിച്ച വിവരം.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Adoor, Car, Top-Headlines, Crime, Car hit in Car; Youth injured
  < !- START disable copy paste -->