ഉപതെരഞ്ഞെടുപ്പ്: പ്രചാരണ നോട്ടീസുകളില്‍ പ്രിന്ററുടെയും പബ്ലിഷറുടെയും വിവരം നല്‍കിയില്ലെങ്കില്‍ നടപടി
Oct 16, 2019, 18:42 IST
മഞ്ചേശ്വരം: (www.kasargodvartha.com 16.10.2019) ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പുറത്തിറക്കുന്ന നോട്ടീസുകള്‍, പോസ്റ്ററുകള്‍, ബ്രോഷറുകള്‍ തുടങ്ങിയ പ്രചാരണ സാമഗ്രികളില്‍ പ്രിന്ററുടെയും പബ്ലിഷറുടെയും വിവരങ്ങള്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണം. പ്രിന്റ് ചെയ്ത പ്രസിന്റെ പൂര്‍ണ മേല്‍വിലാസം, കോപ്പികളുടെ എണ്ണം എന്നിവയും പബ്ലിഷറായ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി/പ്രതിനിധി/ രാഷ്ട്രീയ പാര്‍ട്ടി എന്നിവരുടെ വിവരവും രേഖപ്പെടുത്തണം. ഈ വിവരങ്ങള്‍ രേഖപ്പെടുത്താത്ത പ്രചാരണ സാമഗ്രികള്‍ വിതരണം ചെയ്യുകയാണെങ്കില്‍ പ്രചാരണ വസ്തുവിലുള്ള സ്ഥാനാര്‍ത്ഥി അല്ലെങ്കില്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും.
സ്ഥാനാര്‍ത്ഥികളുടെയും നേതാക്കളുടേയും ഫാന്‍ ക്ലബ്ബുകളുടെ പേരില്‍ പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചാലും സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും ഉണ്ടെങ്കില്‍ അതിനുള്ള ചെലവ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. അച്ചടിക്കുന്ന പ്രചാരണ സാമഗ്രിയുടെ നാലു കോപ്പിയും പബ്ലിഷറുടെ സത്യപ്രസ്താവനയും (അപ്പന്‍ഡിക്സ്-എ) കോപ്പികളുടെ എണ്ണമടക്കമുള്ള വിവരങ്ങള്‍ (അപ്പന്‍ഡിക്സ്-ബി) എന്നിവ പ്രിന്റര്‍മാര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സെര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റി (എംസിഎംസി) സെന്ററില്‍ സമര്‍പ്പിക്കണം. മാതൃകാപെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തിലുള്ള പ്രചാരണ നോട്ടീസുകള്‍ വിതരണം ചെയ്യാന്‍ അനുവദിക്കുകയില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടുവിച്ചിട്ടുള്ള ഈ ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 127 എ പ്രകാരം ലൈസന്‍സ് റദ്ദു ചെയ്യുന്നതോടൊപ്പം ആറു മാസം തടവ് ശിക്ഷയോ അല്ലെങ്കില്‍ പിഴയോ ചുമത്തുമെന്ന് ജില്ലയിലെ പ്രിന്റര്‍മാരുടെ യോഗത്തില്‍ എക്സ്പന്‍ഡീച്ചര്‍ മോണിറ്ററിങ് കമ്മിറ്റി നോഡല്‍ ഓഫീസറായ ഫിനാന്‍സ് ഓഫീസര്‍ കെ സതീശന് അറിയിച്ചു. യോഗത്തില്‍ അസിസ്റ്റന്റ് എക്സ്പെന്‍ഡീച്ചര്‍ ഒബ്സര്‍വര്‍ ടി ഇ ജനാര്ദ്ദനന്, വിവിധ പ്രിന്റിങ് സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംബന്ധിച്ചു.
പോളിങ് ഉദ്യോഗസ്ഥര്‍ക്ക് രണ്ടാംഘട്ട പരിശീലനം നല്കി
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിനായി നിയോഗിക്കപ്പെട്ട പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കാസര്‍കോട് ഗവണ്മെന്റ് കോളേജില്‍ രണ്ടാംഘട്ട പരിശീലനം നല്കി. പ്രിസൈഡിങ് ഓഫീസര്‍മാര്‍, ഫസ്റ്റ്, സെക്കന്‍ഡ്, തേഡ് പോളിങ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രായോഗിക പരിശീലനം നല്‍കിയത്. രണ്ട് സെഷനുകളിലായി 16 ബാച്ചുകള്‍ക്കാണ് പരിശീലനം നല്‍കിയത്. പരിശീലനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. റിട്ടേണിങ് ഓഫീസര്‍ എന്‍ കെ പ്രേമചന്ദ്രന്, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ പി ആര് രാധിക, ട്രെയ്നിങ് നോഡല്‍ ഓഫീസര്‍ കെ വിനോദ് കുമാര്‍, മഞ്ചേശ്വരം തഹസില്‍ദാര്‍ സജികുമാര്‍, അഡീഷണല്‍ തഹസില്‍ദാര്‍ റജി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വ്യാഴാഴ്ച 14 ബാച്ചുകള്‍ക്ക് കൂടി പരിശീലനം നല്‍കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, by-election, Top-Headlines, Trending, Manjeshwaram, By election: if not add publisher's name in notices will take action
< !- START disable copy paste -->