city-gold-ad-for-blogger
Aster MIMS 10/10/2023

ഗുരുസ്വാമിമാരെ കാര്‍ക്കോടകനായി ചിത്രീകരിച്ച മഞ്ചേശ്വരത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി അയ്യപ്പ വിശ്വാസികളെ അവഹേളിച്ചു; മാപ്പു പറയണമെന്നാവശ്യപ്പെട്ട് ബി ജെ പി രംഗത്ത്

കുമ്പള: (www.kasargodvartha.com 03.10.2019) ഗുരുസ്വാമിമാരെ കാര്‍ക്കോടകനായി ചിത്രീകരിച്ച എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ വിശ്വാസികളെ അവഹേളിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം ഉടന്‍ മാപ്പുപറയണമെന്നും ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അണിയറയിലെ നാടകത്തിനൊത്ത് ആടുന്ന നാടകക്കാരനാണ് ഇവിടെ മത്സരിക്കുന്ന എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. വേട്ടക്കാരനോടൊപ്പം ഓടുകയും വേട്ടമൃഗത്തോടൊപ്പം കരയുകയും ചെയ്യുന്ന നിലപാടാണ് അദ്ദേഹത്തിനുള്ളത്. സി പി എം സംസ്ഥാന സെക്രട്ടറിയുടെ നിലപാട് മഞ്ചേശ്വരം എത്തുമ്പോള്‍ ഇവിടുത്തെ സ്ഥാനാര്‍ത്ഥി മാറ്റിപ്പറയുകയാണ്. സ്ഥാനാര്‍ത്ഥിയുടെ നിലപാടാണോ ശരി അല്ലെങ്കില്‍ സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ നിലപാടാണോ ശരി എന്ന് സി പി എം വ്യക്തമാക്കണം.

വിശ്വാസികളെയും ആചാര്യന്മാരെയും അവഹേളിക്കുന്ന മന്ത്രി ജി സുധാകരന്റെയും ശ്രീമതിയുടെയും അഭിപ്രായമെന്താണെന്ന് തുറന്ന് പറയാന്‍ ശങ്കര്‍ റൈ തയ്യാറാകുമോ എന്ന് ശ്രീകാന്ത് ചോദിച്ചു. ശങ്കര്‍ റൈ കമ്മ്യണിസ്റ്റ് ആശയമാണോ ഭാരത്തിയ സംസ്‌കാരമാണോ പിന്‍തുടരുന്നതെന്ന് വ്യക്തമാക്കണം. മുസ്ലീം ലീഗിന് മഞ്ചേശ്വരത്ത് ജയിച്ചുവരാനുള്ള നാടകമാണ് അണിയറയില്‍ നടക്കുന്നത്. ഇത് തിരിച്ചറിയാന്‍ മഞ്ചേശ്വരത്തെ വോട്ടര്‍മാര്‍ തയ്യാറാകണമെന്ന് ശ്രികാന്ത് അഭ്യര്‍ത്ഥിച്ചു.

ബി ജെ പി സംസ്ഥാന സമിതി അംഗം അഡ്വ. ബാലകൃഷ്ണ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന്‍, മണ്ഡലം പ്രസിഡന്റ് സതീശ് ചന്ദ്ര ഭണ്ടാരി തുടങ്ങിയവര്‍ കുമ്പള ബി ജെ പി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
ഗുരുസ്വാമിമാരെ കാര്‍ക്കോടകനായി ചിത്രീകരിച്ച മഞ്ചേശ്വരത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി അയ്യപ്പ വിശ്വാസികളെ അവഹേളിച്ചു; മാപ്പു പറയണമെന്നാവശ്യപ്പെട്ട് ബി ജെ പി രംഗത്ത്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Kumbala, Top-Headlines, Trending, Manjeshwaram, by-election, BJP against Manjeshwaram LDF candidate
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL