റെയില്‍വേ സ്‌റ്റേഷനു സമീപം നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി

റെയില്‍വേ സ്‌റ്റേഷനു സമീപം നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി

കാസര്‍കോട്: (www.kasargodvartha.com 11.10.2019) റെയില്‍വേ സ്‌റ്റേഷനു സമീപം നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂര്‍ പുതിയങ്ങാടിയിലെ സഈദ് അബ്ദുല്‍ ബാസിത്തിന്റെ കെ എല്‍ 14 എച്ച് 6914 നമ്പര്‍ സി ടി 100 ബൈക്കാണ് മോഷണം പോയത്. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടതായിരുന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 8.10 മണിയോടെ എത്തി നോക്കിയപ്പോള്‍ ബൈക്ക് കാണാനില്ലായിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.


Keywords: Kasaragod, Kerala, news, Bike, Robbery, Bike robbery; Complaint lodged
  < !- START disable copy paste -->