നിര്‍ത്തിയിട്ട ബൈക്ക് തീവെച്ച് നശിപ്പിക്കുകയും സമീപത്ത് വെച്ചിരുന്ന സുഹൃത്തിന്റെ ബൈക്ക് കേടുപാട് വരുത്തിയതായും പരാതി; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

നിര്‍ത്തിയിട്ട ബൈക്ക് തീവെച്ച് നശിപ്പിക്കുകയും സമീപത്ത് വെച്ചിരുന്ന സുഹൃത്തിന്റെ ബൈക്ക് കേടുപാട് വരുത്തിയതായും പരാതി; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: (www.kasargodvartha.com 05.10.2019) നിര്‍ത്തിയിട്ട ബൈക്ക് തീവെച്ച് നശിപ്പിക്കുകയും സമീപത്ത് വെച്ചിരുന്ന സുഹൃത്തിന്റെ ബൈക്ക് കേടുപാട് വരുത്തിയതായും പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂര്‍ ആലങ്കോട് ഉദയഗിരി സ്വദേശിയും കാസര്‍കോട് ബീരന്ത്ബയല്‍ സുനാമി കോളനിയില്‍ താമസക്കാരനുമായ സി സി ബാബുവിന്റെ പരാതിയിലാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

തന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 14 വി 8115 നമ്പര്‍ ബൈക്ക് കത്തിക്കുകയും സുഹൃത്തിന്റെ കെ എല്‍ 14 വി 6496 നമ്പര്‍ ബൈക്ക് കേടുപാട് വരുത്തുകയും ചെയ്തുവെന്നാണ് പരാതി. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴു മണിക്കും 12.30 മണിക്കുമിടയിലുള്ള സമയത്താണ് തീവെപ്പുണ്ടായതെന്നും പരാതിയില്‍ പറയുന്നു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Police, Bike, fire, complaint, case, Bike found burned; complaint lodged in Police
  < !- START disable copy paste -->