Join Whatsapp Group. Join now!
Aster MIMS 10/10/2023

ബേവിഞ്ച അബ്ദുര്‍ റഹ് മാന്‍ വധം; 2002 ല്‍ നടന്ന കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ ക്രൈംബ്രാഞ്ച് സംഘം, സി പി എം പ്രവര്‍ത്തകനെ ചോദ്യം ചെയ്യുന്നു

സി പി എം ലോക്കല്‍ കമ്മിറ്റി അംഗവും പൊതുമരാമത്ത് കരാറുകാരനുമായിരുന്ന കോളിളക്കം സൃഷ്ടിച്ച ബേവിഞ്ച അബ്ദുര്‍ റഹ് മന്‍ വധക്കേസില്‍ Kasaragod, Kerala, news, CPM, Murder-case, Murder, Bevinja, Bevinja Abdul Rahman murder; CPM activist questioned
കാസര്‍കോട്: (www.kasargodvartha.com 11.10.2019) സി പി എം ലോക്കല്‍ കമ്മിറ്റി അംഗവും പൊതുമരാമത്ത് കരാറുകാരനുമായിരുന്ന കോളിളക്കം സൃഷ്ടിച്ച ബേവിഞ്ച അബ്ദുര്‍ റഹ് മന്‍ വധക്കേസില്‍ സി പി എം പ്രവര്‍ത്തകനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നു. കാസര്‍കോട് അമേയ് കോളനിയിലെ ഒരു സി പി എം പ്രവര്‍ത്തകനെയാണ് കാസര്‍കോട് ക്രൈംബ്രാഞ്ച് സി ഐ മധുസൂദനന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി ഇയാളെ ക്രൈംബ്രാഞ്ച് നിരന്തരം ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്യലില്‍  ചില സുപ്രധാന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി അറിയുന്നു.

2002 സെപ്തംബര്‍ 26ന് പുലര്‍ച്ചെയാണ് ബേവിഞ്ച വെള്ളിക്കുണ്ടം പാറയിലെ ബി അബ്ദുര്‍ റഹ് മാനെ (48) വീട്ടിലെ കിടപ്പുമുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസാണ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയത്. അബ്ദുര്‍ റഹ് മാന്റെ കൊലക്ക് പിന്നില്‍ കുടുംബ പോരാണെന്നും രാഷ്ട്രീയ പോരാണെന്നുമെന്നുള്ള തര്‍ക്കങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ അബ്ദുര്‍ റഹ് മാന്‍ കൊലക്കേസ് തെളിയിക്കുന്നതില്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും കാര്യമായ സമ്മര്‍ദങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഒരുവിഭാഗം ആരോപിക്കുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, CPM, Murder-case, Murder, Bevinja, Bevinja Abdul Rahman murder; CPM activist questioned
  < !- START disable copy paste -->