Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവതി ചെറിയ വസ്ത്രം ധരിച്ചത് ഇഷ്ടപ്പെട്ടില്ല; നഗരത്തില്‍ പ്രണയിനികളെ തടഞ്ഞ് സദാചാര പോലീസ് ചമഞ്ഞ് യുവാവ്; വീഡിയോ വൈറല്‍

യുവതി ചെറിയ വസ്ത്രം ധരിച്ചത് ചോദ്യം ചെയ്ത് യുവാവിന്റെ സദാചാരം. ബംഗളൂരു നഗരത്തില്‍ എച്ച്എസ്ആര്‍ ലേ ഔട്ടിലാണ് Karnataka, news, Police, Youth, ladies-dress, Man, Harassment, Woman, Moral policing - Man questions and harasses woman for wearing shorts
ബംഗളൂരു: (www.kasargodvartha.com 06.10.2019) യുവതി ചെറിയ വസ്ത്രം ധരിച്ചത് ചോദ്യം ചെയ്ത് യുവാവിന്റെ സദാചാരം. ബംഗളൂരു നഗരത്തില്‍ എച്ച്എസ്ആര്‍ ലേ ഔട്ടിലാണ് സംഭവം. വ്യാഴാഴ്ച രാത്രി നടക്കാനിറങ്ങിയ പ്രണയിനികള്‍ക്കാണ് സദാചാര പോലീസിന്റെ ചോദ്യം ചെയ്യല്‍ നേരിടേണ്ടി വന്നത്. നഗരത്തിലൂടെ നടക്കുകയായിരുന്ന ഇവരെ ഒരു വഴിയാത്രക്കാരന്‍ തടയുകയും യുവതി ധരിച്ച വസ്ത്രം ശരിയല്ലെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കുകയുമായിരുന്നു.


ഇതിന്റെ വീഡിയോ ആരോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 'നിങ്ങള്‍ ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കണമെന്നും ദയവായി ശരിയായ വസ്ത്രം ധരിക്കണമെന്നും പറഞ്ഞാണ് വഴിയാത്രക്കാരന്‍ പ്രശ്‌നമുണ്ടാക്കിയത്. എന്നാല്‍ തനിക്ക് ഭരണഘടന അറിയാമെന്നും തങ്ങള്‍ക്ക് വേണ്ടത് ധരിക്കാന്‍ തങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഇവര്‍ മറുപടി പറയുന്നുണ്ട്. നിങ്ങള്‍ക്ക് ഭരണഘടന അറിയാമോ എന്നും ദമ്പതികള്‍ ചോദിക്കുന്നു.

'ഞാന്‍ എന്റെ കാമുകനോടൊപ്പം സ്‌കൂട്ടര്‍ ഓടിക്കുകയായിരുന്നു, പെട്ടെന്ന് ആരോ എന്നെ ശകാരിക്കുന്നത് കേട്ടു. ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ഇരുചക്രവാഹനത്തിലുള്ള ഒരാള്‍ എന്നെ തെറിപറയുകയാണ്. 'നിങ്ങള്‍ക്ക് വീട്ടില്‍ വസ്ത്രങ്ങളൊന്നുമില്ലേ?' എന്ന് പറഞ്ഞായിരുന്നു ശകാരം. എന്റെ വസ്ത്രധാരണത്തില്‍ എന്താണ് പ്രശ്നമെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍, ഒരു ഇന്ത്യന്‍ സ്ത്രീയെന്ന നിലയില്‍ നിങ്ങള്‍ അത്തരം വസ്ത്രം ധരിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അയാളുടെ പ്രശ്‌നം എന്താണെന്ന് എനിക്കറിയില്ല, ഞാന്‍ ഷോര്‍ട്ട്‌സും ടിഷര്‍ട്ടുമായിരുന്നു ധരിച്ചിരുന്നത്. പേര് വെളിപ്പെടുത്താതെ യുവതി മാധ്യമങ്ങളോട് സംഭവം വിവരിച്ചു.

പോലീസില്‍ പരാതി നല്‍കുമെന്ന് യുവതി പറഞ്ഞപ്പോള്‍ ഇയാള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പോലീസിന് പോലും ഇതേ മനോഭാവമുണ്ടെന്നും അവര്‍ തന്നോട് ഇതേ കാര്യം പറയുമെന്നും കരുതി പോലീസില്‍ പരാതി നല്‍കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു.

വനിതാ പോലീസ് ഉദ്യോഗസ്ഥരും കോളജിന് സമീപമുള്ള പ്രദേശത്ത് സദാചാര പോലീസിംഗ് നടത്തുന്നുണ്ടെന്ന് ക്രൈസ്റ്റ് കോളജിലെ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് മാസത്തില്‍ ഡിസിപി ഉഷാ പന്തിനോട് പരാതിപ്പെട്ടിരുന്നു.

Keywords: Karnataka, news, Police, Youth, ladies-dress, Man, Harassment, Woman, Moral policing - Man questions and harasses woman for wearing shorts