ആര്‍ ഡി ഒ ഓഫീസിലെത്തി ജൂനിയര്‍ സൂപ്രണ്ടിനു നേരെ കൈയ്യേറ്റ ശ്രമം; 4 പേര്‍ക്കെതിരെ പോലീസ് കേസ്

കാസര്‍കോട്: (www.kasargodvartha.com 12.10.2019)  ആര്‍ ഡി ഒ ഓഫീസിലെത്തി ജൂനിയര്‍ സൂപ്രണ്ടിനു നേരെ കൈയ്യേറ്റ ശ്രമം നടത്തിയ നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആര്‍ ഡി ഒ ജൂനിയര്‍ സൂപ്രണ്ട് ഉദയകുമാറിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. ഓഫീസിലെത്തിയ സംഘം ഉദ്യോഗസ്ഥരുടെ തടഞ്ഞുവെച്ച് കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, RTO, Assault, case, Police, Attack against RDO officer; Case registered   < !- START disable copy paste -->  
Previous Post Next Post