City Gold
news portal
» » » » » » » » » » ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; പോലീസിനെതിരെ കോടതിയുടെ രൂക്ഷവിമര്‍ശനം

കാസര്‍കോട്: (www.kasargodvartha.com 12.10.2019)  ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിയെ അറസ്റ്റു ചെയ്യാന്‍ വൈകിയതിന് കോടതി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡോ. എം വി അരുണ്‍ റാമിനെ മര്‍ദിച്ച സംഭവത്തില്‍ പെരിയാട്ടടുക്കം സ്വദേശി റാഷിദ് ബക്കീലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.

ഇക്കഴിഞ്ഞ ജൂലൈ 20 നായിരുന്നു അക്രമസംഭവം നടന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റകൃത്യം തടയുന്ന വകുപ്പ് പ്രകാരം കേസെടുത്തതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കാനാകില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തെ ഗൗരവത്തോടെ കാണുന്നുവെന്നും പ്രതി അധികാരപരിധിക്കുള്ളിലെ കോടതിയില്‍ കീഴടങ്ങണമെന്നും കോടതി നിര്‍ദേശിക്കുകയായിരുന്നു.

കെ ജി എം ഒ എയും പ്രതിയെ അറസ്റ്റു ചെയ്യാത്തതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പോലീസ് പ്രതിയെ അറസ്റ്റു ചെയ്യുന്നതില്‍ അലംഭാവം കാട്ടുകയായിരുന്നുവെന്നും പ്രതിക്ക് സഹായകമായ രീതിയിലാണ് പോലീസ് പ്രവര്‍ത്തിച്ചതെന്നും കെ ജി എം ഒ എ ജില്ലാ പ്രസിഡണ്ട് ഡോ. നാരായണ നായ്ക്ക് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.


Related News:
ഡോക്ടര്‍ക്കു നേരെ മര്‍ദനവും കേസും; പ്രതിഷേധിച്ച് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൂട്ടഅവധിയിലേക്ക്, രോഗികള്‍ ആശങ്കയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, Doctor, Attack, accused, court, bail, Attack against doctor; Bail application of Accused rejected < !- START disable copy paste -->  

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date