city-gold-ad-for-blogger
Aster MIMS 10/10/2023

പാലാരിവട്ടത്തുനിന്നും കൈയ്യിട്ടുവാരിയ വി കെ ഇബ്രാഹിം കുഞ്ഞിനെ ഇടതുഭരണത്തില്‍ അറസ്റ്റ് ചെയ്യാത്തത് എല്‍ഡിഎഫ് - യുഡിഎഫ് ഒത്തുകളിയുടെ ഭാഗം: എ പി അബ്ദുല്ലക്കുട്ടി

കുമ്പള: (www.kasaragodvartha.com 16.10.2019) പാലാരിവട്ടം പാലം അഴിമതി നടത്തിയ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ ഇടതുഭരണത്തില്‍ അറസ്റ്റ് ചെയ്യാത്തത് എല്‍ഡിഎഫ് - യുഡിഎഫ് ഒത്തുകളിയുടെ ഭാഗമാണെന്ന് മുന്‍ എംപി എ പി അബ്ദുല്ലക്കുട്ടി പറഞ്ഞു. കുമ്പളയില്‍ എന്‍ഡിഎ ഇലക്ഷന്‍ കമ്മിറ്റി ഓഫീസില്‍ മാധ്യമങ്ങളോട്സം സാരിക്കുകയായിരുന്നു അദ്ദേഹം.

 പാലാരിവട്ടത്തുനിന്നും കൈയ്യിട്ടുവാരിയ വി കെ ഇബ്രാഹിം കുഞ്ഞിനെ ഇടതുഭരണത്തില്‍ അറസ്റ്റ് ചെയ്യാത്തത് എല്‍ഡിഎഫ് - യുഡിഎഫ് ഒത്തുകളിയുടെ ഭാഗം: എ പി അബ്ദുല്ലക്കുട്ടി

കേരളത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ വോട്ട് കച്ചവടം ഉറപ്പിച്ചതിന്റെ ഉപകാരസ്മരണയായിട്ടാണ് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇടതു-വലതു മുന്നണികളുടെ വികസന മുരടിപ്പിനും അക്രമരാഷ്ട്രീയത്തിനും എതിരായി കേരളീയ ജനത വിധി എഴുതും. എന്‍ഡിഎ സ്ഥാനാര്‍ഥി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് വോട്ടുകച്ചവടം ധാരണയുണ്ടാക്കിയതെന്നും അബ്ദുല്ലക്കുട്ടി ആരോപിച്ചു.

ന്യുനപക്ഷങ്ങളെ മയക്കികിടത്തി വോട്ടു നേടുന്നതിനാണ് എല്‍ഡിഎഫും, യുഡിഎഫും ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ന്യുനപക്ഷ വിഭാഗങ്ങളുടെ അടിസ്ഥാന വിഷമതകള്‍ പരിഹരിക്കുന്നതില്‍ ഇരുമുന്നണികളും പരാജയപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും അത് അര്‍ഹതപ്പെട്ടവരില്‍ എത്തിക്കാന്‍ ഒരു ശ്രമവും നടക്കുന്നില്ലെന്നും, കേന്ദ്രസര്‍ക്കാരിന്റെ വ്യക്തിഗത ആനുകൂല്യങ്ങള്‍ പോലും നിഷേധിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരിന്റേത് എന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസികളെ നിരീശ്വരവാദികളാക്കാനാണ് ഇതുവരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ശ്രമിച്ചുകൊണ്ടിരുന്നത്. ഇവര്‍ മഞ്ചേശ്വരത്തെത്തുമ്പോള്‍ വിശ്വാസികളുടെ മേല്‍ കുപ്പായം അണിയുന്ന കാഴ്ചയാണ് കാണുന്നത്. ക്രൈസ്തവ സമൂഹം ഇടയലേഖനം എഴുതി നരേന്ദ്രമോദിയുടെ വികസന പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത് മാതൃകാപരമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ന്യുനപക്ഷ ജനപ്രതിനിധികള്‍ ഉള്ളത് ബിജെപിയിലാണെന്ന സത്യം നാം മറക്കരുത്. നരേന്ദ്രമോദി യുപിയിലെ മദ്രസ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളോട് പറഞ്ഞത് ഒരു കയ്യില്‍ ഖുര്‍ആാനും മറ്റേ കയ്യില്‍ കമ്പ്യൂട്ടറും എടുക്കാനാണ്. ഇങ്ങനെയെങ്കില്‍ മുസ്ലിം സമുദായം നേരിടുന്ന ദാരിദ്ര്യത്തില്‍ നിന്നും അവര്‍ക്ക് മോചനമുണ്ടാവും. ഇത് മഞ്ചേശ്വരത്തെ മുസ്ലിം സമൂഹം ഏറ്റെടുക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത്, ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. വി ബാലകൃഷ്ണ ഷെട്ടി, ബിജെപി ജില്ലാ ട്രഷറര്‍ ജി ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, kasaragod, Kumbala, LDF, UDF, Corruption, news, Pinarayi-Vijayan, BJP, AP Abdullakkutty against govt on Palarivattom corruption  
 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL