city-gold-ad-for-blogger
Aster MIMS 10/10/2023

ഡോക്ടര്‍മാരുടെ താത്ക്കാലിക നിയമനം: സര്‍ക്കാറിന്റെ പുതിയ ഉത്തരവ് പുന:പരിശോധിക്കണമെന്ന് എജിസി ബഷീര്‍

കാസര്‍കോട്: (www.kasargodvartha.com 09.10.2019) സര്‍ക്കാര്‍ ആശുപത്രികളിലെ ഒഴിവുള്ള ഡോക്ടര്‍മാരുടെ തസ്തികകളില്‍ അഡ്‌ഹോക്ക് സംവിധാനത്തിലൂടെ നിയമിക്കാനുള്ള ഡി.എം.ഒ വിന്റെ അധികാരം എടുത്തു കളഞ്ഞ സര്‍ക്കാര്‍ നടപടി പുന:പരിശോധിക്കണമെന്ന് കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. കാസര്‍കോട് പോലെയുള്ള പിന്നോക്ക ജില്ലകളില്‍ നിരവധിയാര്‍ന്ന ഡോക്ടര്‍മാരുടെ ഒഴിവുകളാണ് വന്നു കൊണ്ടിരിക്കുന്നത്. അത്തരം സന്ദര്‍ഭങ്ങളിലെല്ലാം ഡി.എം.ഒ ആണ് ഇപ്പോള്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിച്ചു വരുന്നത്.

സര്‍ക്കാര്‍ ഇറക്കിയ പുതിയ ഉത്തരവിലൂടെ ഇത്തരം നിയമനങ്ങള്‍ ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സെര്‍വീസസിന് (ഡി.എച്ച്.എസ്) വിട്ടിരിക്കുകയാണ്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാത്രമാണ് ഡി.എം.ഒവിനുള്ള അധികാരം. ഇതുമൂലം ജില്ലയില്‍ ആരോഗ്യ മേഘല വലിയ പ്രതിസന്ധിയിലേക്ക് വരാന്‍ വേണ്ടി പോകുകയാണ്. കഴിഞ്ഞ ദിവസം ബേഡഡുക്ക സി.എച്ച്.സിയിലെ നാല് ഡോക്ടര്‍മാര്‍ ഒറ്റയടിക്ക് പിരിഞ്ഞു പോയി. പകരം ഒരാളെ പോലും നിയമിക്കാന്‍ ഡി.എം.ഒക്ക് കഴിയാത്ത അവസ്ഥയാണുള്ളത്. കാസര്‍കോട് ജില്ല പോലുള്ള പിന്നോക്ക ജില്ലകളില്‍ ഈ ഉത്തരവ് മൂലമുണ്ടാകുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും.

 ഡോക്ടര്‍മാരുടെ താത്ക്കാലിക നിയമനം: സര്‍ക്കാറിന്റെ പുതിയ ഉത്തരവ് പുന:പരിശോധിക്കണമെന്ന് എജിസി ബഷീര്‍

കാസര്‍കോട് ജില്ലയിലെ വിവിധ ആശുപത്രികളില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ നൂറുക്കണക്കിന് ഡോക്ടര്‍മാരാണ് ഇപ്പോള്‍ സേവനം ചെയ്തു വരുന്നത്. ഈ ഉത്തരവ് പുന പരിശോധിക്കണമെന്നും പഴയ രീതിയില്‍ ഡി.എം.ഒക്ക് ഡോക്ടര്‍മാരെ താത്ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കാനുള്ള അധികാരം കൈമാറണമെന്നും എ.ജി.സി ബഷീര്‍ മന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  kasaragod, Kerala, news, Doctors, Government, hospital, District-Panchayath, Minister, Health-Department, AGC Basheer seeks to review government's new order

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL