city-gold-ad-for-blogger
Aster MIMS 10/10/2023

ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ പിഎം എവൈ- ലൈഫ്മിഷന്‍ പദ്ധതി പ്രകാരമുള്ള വീടുകള്‍ ലഭിക്കാന്‍ കടമ്പകള്‍ ഏറെ താണ്ടണം

എ. ബെണ്ടിച്ചാല്‍

കാസര്‍കോട്: (www.kasargodvartha.com 13.10.2019)
നമ്മുടെ നാട്ടില്‍ നിന്നും കൂട്ടുകുടുംബ വ്യവസ്ഥിതി എന്നേ മാഞ്ഞു കഴിഞ്ഞു. അത് ഇന്ന് അണുകുടുംബമായി പരിണമിച്ചിരിക്കുകയാണ്. ഒരു വീട്ടിലെ അച്ഛന്റെയും അമ്മയുടെയും പ്രായമായ രണ്ട് മക്കള്‍ വിവാഹം ചെയ്ത് മക്കളായാല്‍ സ്വരചേര്‍ച്ച ഇല്ലാതാവുകയും വേറെ വേറെ വീടുകളുടെ ആവശ്യം ഉണ്ടാകുകയും ചെയ്യുന്നു. ഇങ്ങനെയും അല്ലാതെയും നാട്ടില്‍ വീടുകളുടെ ആവശ്യം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഒരു വീട് എന്നത് സങ്കല്‍പിക്കാന്‍ പോലും സാധ്യമല്ലാത്തതാണ്.

ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരുടെ വീട് എന്ന ഒഴിച്ചു കൂടാനാവാത്ത ആവശ്യം സഫലീകരിക്കാന്‍ വേണ്ടിയുള്ള സര്‍ക്കാറിന്റെ പിഎം എവൈ ലൈഫ്മിഷന്‍ പദ്ധതി 'പണി തീരാത്ത വീട് ' എന്നത് പോലെയായിരിക്കുകയാണ്. കാസര്‍കോട് നഗരസഭ ഇതിന് കാരണമായ് പറയുന്നത്, ഓരോ വീടുകള്‍ പണിത് കൊടുക്കാന്‍ പോയിട്ട്, പ്ലോട്ടുകള്‍ നിര്‍മ്മിച്ചു കൊടുക്കാന്‍ പോലും നഗരപരിധിക്കുള്ളില്‍ സര്‍ക്കാര്‍ സ്ഥലം ഇല്ല എന്നാണ്. കാസര്‍കോട് തഹസില്‍ദാറില്‍ നിന്നും അറിയാന്‍ വേണ്ടി സാധിച്ചതും ഇങ്ങനെ തന്നെയാണ്. പിന്നെയുള്ള ഏക പോംവഴി ആരെങ്കിലും സ്വകാര്യ വ്യക്തികള്‍ ദാനമായോ പൊന്നും വില വാങ്ങിക്കാതെയോ ലഭിക്കുമെങ്കില്‍ സ്ഥലം വാങ്ങി പ്ലോട്ടുകള്‍ നിര്‍മ്മിച്ചു കൊടുക്കുക എന്നതാണ്. ഈ ഉദ്ദേശത്തിലാണ് കാസര്‍ക്കോട് നഗരസഭ ഉള്ളതെന്നാണ് സെക്രട്ടറി പറയുന്നത്.

ഇങ്ങനെ ആരെങ്കിലും സ്ഥലം ദാനമായോ, വിലക്കോ നല്‍കുകയാണങ്കില്‍ അത് അമ്പത് സെന്റില്‍ കുറയാന്‍ പാടില്ല എന്നാണ് നിയമം. അമ്പത് സെന്റ് സ്ഥലത്ത് അമ്പത് പ്ലോട്ടുകള്‍ നിര്‍മ്മിച്ചിരിക്കണം. നിലകള്‍ എത്രയായാലും വേണ്ടില്ല.

മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ വേണ്ടി കാസര്‍കോട് നഗരസഭ കേളുഗുഡ എന്ന സ്ഥത്ത് വാങ്ങിച്ച അഞ്ചര ഏക്കര്‍ സ്ഥലം അവിടത്തുകാരുടെ പ്രതിഷേധം കാരണം ഒഴിഞ്ഞുകിടക്കുകയാണ്. അവിടെ ലൈഫ്മീഷന്‍ പദ്ധതി പ്രകാരം കിടപ്പാടം ലഭിക്കാന്‍ അര്‍ഹരായവര്‍ക്ക് പ്ലോട്ടുകള്‍ പണിത് കൊടുക്കാനുള്ള ആലോചനയിലുമാണ് കാസര്‍കോട് നഗരസഭ. കലക്ടറുമായുള്ള ചര്‍ച്ച നടന്നു വരികയാണ്. നിയമ കുരുക്കുകള്‍ അഴിഞ്ഞുകിട്ടാനുള്ള താമസമാണ് നിലവിലുള്ളത്.

ലൈഫ്മിഷന്‍ പദ്ധതി പ്രകാരമുള്ള കാസര്‍കോട് നഗരസഭയുടെ ലിസ്റ്റില്‍ ഇപ്പോള്‍ ആവശ്യമായ രേഖകള്‍, റേഷന്‍ കാര്‍ഡ്, വരുമാനം, നോ ലാന്റ് സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ നല്‍കിയ ഇരുനൂര്‍ പേരാണുള്ളത്. ഇതില്‍ തന്നെ ഒരു വര്‍ഷം മുമ്പ് വരെ നഗര പരിധിക്ക് അകത്ത് ഉണ്ടായിരുന്നവരും കുടുംബ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിരുന്നവരും സ്വന്തമായ് വീട് ഇല്ലാത്തതു കാരണം നഗരസഭയുടെ അയല്‍ പഞ്ചായത്തുകളില്‍ കുറഞ്ഞ വാടകയ്ക്ക് ലഭിക്കുന്ന പ്ലോട്ടുകളില്‍ താമസിച്ചു വരികയും, അത്തരം പ്ലോട്ടുകളുടെ പേരില്‍ പഞ്ചായത്തുകളില്‍ നിന്നും ലഭിക്കുന്ന റസിഡന്‍സി സര്‍ട്ടിഫിക്കറ്റ് പ്രകാരം പുതിയ റേഷന്‍ കാര്‍ഡുകള്‍ ഉള്ളവരുമാണ്. പുതിയ റേഷന്‍ കാര്‍ഡിലെ വിലാസം നഗര പരിധിക്ക് പുറത്തായത് കാരണം ഒരു പ്രശ്‌നം കൂടി ഉണ്ടന്നും, അത് പരിഹരിക്കാനുള്ള ചര്‍ച്ച തുടരുകയാണന്നും, കാസര്‍ക്കോട് മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ: വി എം മുനീര്‍ തെരുവത്ത് പറഞ്ഞു.

ദാരിദ്ര്യ  രേഖക്ക് താഴെയുള്ളവര്‍ പിഎം എവൈ- ലൈഫ്മിഷന്‍ പദ്ധതി പ്രകാരമുള്ള വീടുകള്‍ ലഭിക്കാന്‍ കടമ്പകള്‍ ഏറെ താണ്ടണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  news, kasaragod, Kerala, House, Ration Card, Government, Municipality, About pm ay life mission project in kasargod

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL