Join Whatsapp Group. Join now!
Aster MIMS 10/10/2023

ശാരീരിക വൈകല്യങ്ങള്‍ക്കും തടയാനായില്ല; ജനാധിപത്യത്തിന് പിന്തുണയര്‍പ്പിക്കാന്‍ അഭിഷേകും എത്തി

Kerala, kasaragod, news, by-election, Manjeshwaram, election, Kumbala, Handicapped, Abhishek did vote in Kundangeradukka അംഗവൈകല്യം ശരീരത്തെ നൂറു ശതമാനവും തളര്‍ത്തിയപ്പോഴും കുമ്പള കുണ്ടങ്കരടുക്കയിലെ അഭിഷേകിന്റെ ദൃഡനിശ്ചയത്തിന് മുമ്പില്‍ പ്രതിബന്ധങ്ങള്‍ അടിയറവ് പറഞ്ഞു
മഞ്ചേശ്വരം: (www.kasargodvartha.com 21.10.2019) അംഗവൈകല്യം ശരീരത്തെ നൂറു ശതമാനവും തളര്‍ത്തിയപ്പോഴും കുമ്പള കുണ്ടങ്കരടുക്കയിലെ അഭിഷേകിന്റെ ദൃഡനിശ്ചയത്തിന് മുമ്പില്‍ പ്രതിബന്ധങ്ങള്‍ അടിയറവ് പറഞ്ഞു. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ജനാധിപത്യത്തിന് പിന്തുണയര്‍പ്പിച്ച് വോട്ട് രേഖപ്പെടുത്താന്‍ അഭിഷേക് രാവിലെ തന്നെ കുണ്ടെങ്കരട്ക്കയില്‍ നിന്നും കിലോമീറ്ററുകള്‍ താണ്ടി കുമ്പളയിലെത്തിയിരുന്നു.



പിതാവ് വിശ്വനാഥിന്റെ സഹായത്തോടെയായിരുന്നു ഈ ഇരുപത്തിയഞ്ചുകാരന്‍ എത്തിയത്. കുമ്പള ഗവണ്‍മെന്റ് സീനിയര്‍ ബേസിക് സ്‌കൂളിലെ 143-ാം ബൂത്തിലായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. ജനാധിപത്യ വ്യവസ്ഥയില്‍ ഇടപെട്ട് സമ്മതിദാനാകാവകാശം വിനിയോഗിച്ചതിന്റെ നിറഞ്ഞ സന്തോഷവുമായാണ് അഭിഷേക് മടങ്ങിയത്. എല്ലാ തെരഞ്ഞെടുപ്പിലും കൃത്യമായി വോട്ട് ചെയ്യാന്‍ എത്താറുണ്ടെന്ന് പിതാവ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, news, by-election, Manjeshwaram, election, Kumbala, Handicapped, Abhishek did vote in Kundangeradukka