Join Whatsapp Group. Join now!
Aster MIMS 10/10/2023

ട്യൂഷന്‍ ക്ലാസിനുപോയി തിരിച്ചെത്താതെ ദുരൂഹസാഹചര്യത്തില്‍ കാണാതായ 16 കാരിയെ തേടി തമിഴ്‌നാട് പോലീസ് കാസര്‍കോട്ടെത്തി

ട്യൂഷന്‍ ക്ലാസിനുപോയി തിരിച്ചെത്താതെ ദുരൂഹസാഹചര്യത്തില്‍ കാണാതായ 16 കാരിയെ തേടി തമിഴ്‌നാട് പോലീസ് കാസര്‍കോട്ടെത്തി. Kasaragod, Kerala, news, Neeleswaram, Top-Headlines, Police, 16 year old goes missing; Tamil Nadu Police visited Kasaragod for Investigation
നീലേശ്വരം: (www.kasargodvartha.com 09.10.2019) ട്യൂഷന്‍ ക്ലാസിനുപോയി തിരിച്ചെത്താതെ ദുരൂഹസാഹചര്യത്തില്‍ കാണാതായ 16 കാരിയെ തേടി തമിഴ്‌നാട് പോലീസ് കാസര്‍കോട്ടെത്തി. തിരുനെല്‍വേലി പനവടലി ചിത്രം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഡി സൗന്ദര്യ (16)യെ തേടിയാണ് പോലീസ് നീലേശ്വരത്തും പയ്യന്നൂരിലുമെത്തിയത്. ബന്ധുവായ സെന്തുര്‍ പാണ്ട്യന്‍ എന്നയാളുടെ വീട്ടിലായിരുന്നു സൗന്ദര്യയുടെ താമസം. ഇവിടെ നിന്നും 2019 മെയ് 20ന് പതിവു പോലെ ട്യൂഷനു പോയതായിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചെത്താതിരുന്നതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.

പെണ്‍കുട്ടി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ എവിടെയോ ഉണ്ടെന്ന സൂചനകളെ തുടര്‍ന്നാണ് പോലീസ് എത്തിയത്. പെണ്‍കുട്ടിയുടെ ചിത്രമടങ്ങിയ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് സ്റ്റേഷനുകളിലും പൊതു സ്ഥലങ്ങളിലും പതിച്ചിട്ടുണ്ട്. നെറ്റിയില്‍ ഉള്ള മുറിപ്പാടാണ് പെണ്‍കുട്ടിയെ തിരിച്ചറിയാനുള്ള പ്രധാന അടയാളമെന്ന് പോലീസ് പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Neeleswaram, Top-Headlines, Police, 16 year old goes missing; Tamil Nadu Police visited Kasaragod for Investigation
  < !- START disable copy paste -->