ആര്‍എസ്എസ് മണ്ഡല്‍ ഭൗതിക് പ്രമുഖ് ആയ യുവാവ് കുളത്തില്‍ വീണ് മരിച്ചു

ആര്‍എസ്എസ് മണ്ഡല്‍ ഭൗതിക് പ്രമുഖ് ആയ യുവാവ് കുളത്തില്‍ വീണ് മരിച്ചു

മുള്ളേരിയ: (www.kasargodvartha.com 08.09.2019) യുവാവ് കുളത്തില്‍ വീണ് മരിച്ചു. അടുക്കം ചോദമൂലയില്‍ മുന്‍ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് വി ചന്ദ്രശേഖരന്റെയും മുന്‍ കാറഡുക്ക പഞ്ചായത്തംഗം രാധയുടെയും മകന്‍ ശ്രീജന്‍ (24)ആണ് മരിച്ചത്.

കുളക്കരയിലൂടെ നടന്ന് പോകുമ്പോള്‍ അബദ്ധത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ആര്‍എസ്എസ് കാറഡുക്ക മണ്ഡല്‍ ഭൗതിക് പ്രമുഖ് ആണ് മരിച്ച ശ്രീജന്‍. സഹോദരങ്ങള്‍: ശ്രുതി, ജിതിന്‍ ചന്ദ്രന്‍. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍ നടക്കും.


Keywords: Kerala, kasaragod, Mulleria, news, RSS, Death, Youth, Drown, Youth drowned to death