city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ടും മുത്വലാഖ് കേസ് രജിസ്റ്റര്‍ ചെയ്തു; വിവാഹബന്ധം വേര്‍പെടുത്തിയത് ഭാര്യാസഹോദരന്റെ വാട്‌സാപ്പിലേക്ക് അയച്ച മുത്വലാഖ് ചൊല്ലിയതായുള്ള ശബ്ദസന്ദേശത്തിലൂടെ

കാസര്‍കോട്: (www.kasargodvartha.com 08.09.2019) വാട്‌സാപ്പിലൂടെ മുത്വലാഖ് ചൊല്ലിയെന്ന പരാതിയില്‍ യുവാവിനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. പുളിക്കൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ എരിയാലിലെ അഷ്‌റഫിനെതിരെയാണ് കേസ്.

ഞായറാഴ്ചയാണ് സെക്ഷന്‍ (4) റെഡ് വിത്ത് (3) ഓഫ് പ്രൊട്ടക്ഷന്‍ ഓഫ് മുസ്ലീം വുമണ്‍ മാര്യേജ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. 2007 ജൂലൈ 15നാണ് ഇരുവരും വിവാഹിതരായത്. 20 പവന്‍ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും അഷ്‌റഫ് സ്ത്രീധനമായി കൈപ്പറ്റിയിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

ഇതിനിടെ ഇക്കഴിഞ്ഞ മാര്‍ച്ച് 23ന് ഭാര്യ നല്‍കിയ പരാതിയില്‍ അഷ്‌റഫിനെതിരെ ഒരു കേസ് കാസര്‍കോട് സിജെഎം കോടതിയില്‍ നിലവിലുണ്ട്. ഇപ്പോള്‍ ഗള്‍ഫിലുള്ള അഷ്‌റഫ് മുത്വലാഖ് ചൊല്ലിയതായി അറിയിച്ച് ഭാര്യാസഹോദരന്റെ വാട്‌സാപ്പിലേക്ക് ശബ്ദസന്ദേശം അയച്ച് വിവാഹബന്ധം വേര്‍പ്പെടുത്തിയെന്നാണ് പരാതി.

നേരത്തെ കോഴിക്കോട്ട് താമരശ്ശേരിയില്‍ കേരളത്തിലെ ആദ്യത്തെ മുത്വലാഖ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 30നാണ് മുത്വലാഖ് ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായത്.

കാസര്‍കോട്ടും മുത്വലാഖ് കേസ് രജിസ്റ്റര്‍ ചെയ്തു; വിവാഹബന്ധം വേര്‍പെടുത്തിയത് ഭാര്യാസഹോദരന്റെ വാട്‌സാപ്പിലേക്ക് അയച്ച മുത്വലാഖ് ചൊല്ലിയതായുള്ള ശബ്ദസന്ദേശത്തിലൂടെ

Also Read:  മുത്വലാഖ് നിയമത്തില്‍ കേരളത്തിലെ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തി

ത്വലാഖ് ചൊല്ലിയതിന് കേരളത്തില്‍ നടന്ന ആദ്യ അറസ്റ്റില്‍ ട്വിസ്റ്റ്, ഒരു തവണപോലും ത്വലാഖ് ചൊല്ലാത്ത തനിക്കെതിരെ ഭാര്യ വ്യാജ പരാതി നല്‍കി, നിയമത്തെ ദുരുപയോഗം ചെയ്തുവെന്ന ആരോപണവുമായി യുവാവ്
Keywords:  Kerala, kasaragod, news, Top-Headlines, marriage, Eriyal, Pulikur, case, Police, Triple Twalaq case registered in Kasargod 
< !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL